കൊച്ചി:[www.malabarflash.com] കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത ജയസൂര്യ നായകനായ മലയാള ചിത്രം 'ഇടി' ഫേസ്ബുക്ക് ലൈവ് സ്ട്രീമിങ് വഴി പുറത്തായതായി പരാതി. തിയേറ്ററില്‍നിന്ന് എച്ച്ഡി കാമറയുള്ള ഫോണില്‍ ചിത്രീകരിച്ച് ലൈവ് സ്ട്രീമിംഗ് സംവിധാനം വഴി പ്രചരിപ്പിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
വെളളിയാഴ്ച രാവിലെയാണ് ചിത്രം ചോര്‍ന്നതായി ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളായ ഇറോസ് ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തകര്‍ ആന്റി പൈറസി സെല്ലിലും സൈബര്‍ സെല്ലിലും പരാതി നല്‍കുകയായിരുന്നു. കേരളത്തില്‍ ആദ്യമായാണ് ലൈവ് സ്ട്രീമിങ് വഴിയുള്ള ചോര്‍ത്തല്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്.
ഖത്തറിലും ദുബായിലും കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രം, അവിടെനിന്നാവാം ചോര്‍ന്നതെന്നാണ് കരുതുന്നത്. പുറത്തായ ചിത്രം ഇരുപതിനായിരത്തിലധികം പേര്‍ കാണുകയും നിരവധി പേര്‍ ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് സൂചന.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment