Latest News

മില്ലത്ത് സാന്ത്വനം ഹദ്ദാദ് നഗര്‍ സൗജന്യ മാവിന്‍തൈ വിതരണം ചെയ്തു

ബേക്കല്‍:[www.malabarflash.com] മില്ലത്ത് സാന്ത്വനം ഹദ്ദാദ് നഗര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മാവിന്‍തൈ വിതരണം മുന്‍ എം.എല്‍ കെ.വി.കുഞ്ഞിരാമന്‍, മമ്മുസാഹിബിന്ന് നല്‍കി ഉദ്ഘാടനം ചെയ്തു. കെ.കെ.അബ്ബാസ് അധ്യക്ഷത വഹിച്ചു

എം.എച്ച്.ഹാരിസ്, പി.എച്ച്.ഹനീഫ്, പി. ടി. ഹംസ, മുഹമ്മദ് കുഞ്ഞി ഖിള്‌രിയ്യ , അബ്ബാസ്.ബി.എ. സാദാത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. കെ.എം.മൊയ്തു സ്വാഗതവും, അബ്ദുള്‍ റഹിമാന്‍ .പി.കെ.എസ്. നന്ദിയും പറഞ്ഞു. 

പള്ളിക്കര പഞ്ചായത്തില്‍ എല്ലാ സ്ഥലത്തും സൗജന്യ മാവിന്‍ തൈ വിതരണം ചെയ്തിട്ടും രണ്ടാം വാര്‍ഡില്‍ മാത്രം വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് മില്ലത്ത് സാന്ത്വനം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്‌.






Keywords: kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.