Latest News

ഇരുമ്പുവടികൊണ്ട് അമ്മയുടെ മര്‍ദ്ദനം: 9 വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍

കൊച്ചി:[www.malabarflash.com] അമ്മയുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ ഒമ്പത് വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍. ഇരുമ്പു ദണ്ഡുകൊണ്ട് ദീര്‍ഘ കാലമായി മര്‍ദ്ദനമേറ്റ കുട്ടി ഇപ്പോള്‍ എറാണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അടിമാലി സ്വദേശിയായ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു

ചൊവ്വാഴ്ച രാവിലെയാണ് കുട്ടി ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ വിവരം ബന്ധുക്കള്‍ അറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് കുട്ടിയെ മോചിപ്പിക്കുകയുമായിരുന്നു. ഒറ്റയ്ക്ക് വീട്ടിനുള്ളില്‍ പൂട്ടിയിട്ട നിലയിലായിരുന്നു കുട്ടി.

തുടര്‍ന്ന് കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഏറെക്കാലമായി പുറത്തും കൈകാലുകള്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. പൊതിച്ച തേങ്ങകൊണ്ട് നിരന്തരം മര്‍ദ്ദിച്ചതിന്റെ പാടുകളും കുട്ടിയുടെ ശരീരത്തിലുണ്ട്.

കുട്ടിയുടെ അമ്മയും ബന്ധുക്കളും തമ്മില്‍ കാര്യമായ ബന്ധം ഉണ്ടായിരുന്നില്ലെന്നാണ് സൂചന. കുട്ടിയുടെ അച്ഛന്‍ ക്രിമിനല്‍ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. ഇയാളും കുട്ടിയെ മര്‍ദ്ദിക്കാറുണ്ടായിരുന്നു. കുട്ടിയുടെ അമ്മ ലഹരിവസ്തുക്കള്‍ക്ക് അടിമയാണെന്നും ബന്ധുക്കള്‍ പറയുന്നു.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.