Latest News

  

ഫെയ്സ്​ബുക്കിലൂടെ അപമാനം: ഒരുകോടി രൂപ നഷ്ടപരിഹാരം


സിഡ്നി (ഓസ്ട്രേലിയ) [www.malabarflash.com]: കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ഹോട്ടലുകൾ നടത്തുന്നുവെന്ന് ഒരു ഹോട്ടലുടമയ്ക്കെതിരെ ഫെയ്സ്​ബുക് പോസ്റ്റിട്ട ഇലക്​ട്രീഷൻ ഡേവിഡ് സ്കോട്ട് ഹോട്ടലുടമയ്ക്ക് ഒന്നരലക്ഷം ഡോളർ (ഏകദേശം ഒരുകോടി ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ന്യൂ സൗത്ത് വെയ്​ൽസ് ജില്ലാക്കോടതി ഉത്തരവായി.
ആരോപണം വസ്തുതാ വിരുദ്ധമാണെന്നു കോടതി പറഞ്ഞു. ഫെയ്സ്ബുക് പോസ്റ്റ് പിൻവലിക്കാൻ എഴുപത്തിനാലുകാരനായ ഹോട്ടൽ ഉടമ കെന്നത്ത് റോത്ത് അഭ്യർഥിച്ചെങ്കിലും എതിർകക്ഷി വഴങ്ങിയില്ല. ഈ പോസ്റ്റ് വ്യാപകമായി പ്രചരിച്ചതിനെ തുടർന്നു കെന്നത്തിനു ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള ഫോൺ കോളുകളുടെ പ്രവാഹമായി.
രണ്ടുതവണ ആക്രമണത്തിന് ഇരയായി ആറുമാസം ആശുപത്രിയിൽ കഴിയേണ്ടിവന്നു. മുൻ സ്കൂൾ പ്രിൻസിപ്പൽ കൂടിയായ കെന്നത്തിന് അപമാനം മൂലം തീരദേശത്തെ ജന്മനാടായ നംബൂക്ക പട്ടണവും രണ്ടു ഹോട്ടലുകളും ഉപേക്ഷിച്ചു സ്ഥലംവിടേണ്ടിവന്നു.

Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.