കാസര്‍കോട്:[www.malabarflash.com] കേരള പ്രവാസി സംഘം സൗദിയിലെ പ്രൗശ്‌നം അനുഭവിക്കുന്ന മലയാളികളെ സഹായിക്കാന്‍ മന്ത്രി കെ.ടി. ജലീലിനെ സൗദിയിലേക്ക് അയക്കാന്‍ തീരുമാനച്ച കേരള സര്‍ക്കാറിന്റെ നടപടിയെി ഡിപ്ലോമെററിക് വിസ നിഷേധിച്ച കേന്ദ്ര നടപടിയില്‍ പ്രവാസി സംഘം കാസര്‍കോട് ജില്ല കമ്മിററി പ്രതിഷേധിച്ചു.
60 കഴിഞ്ഞ മുഴുവന്‍ പ്രവാസികള്‍ക്കും ഉപാധിരഹിത പെന്‍ഷന്‍ അനുവദിക്കണമെന്നും, ക്ഷേമനിധി അംശാദായ തുക തിരിച്ച് നല്‍കണമെന്നും ജില്ലാ കമ്മിററി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് ജലീല്‍ കാപ്പില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ. കുഞ്ഞബ്ദുല്ല, ജില്ലാ സെക്രട്ടറി പി. ചന്ദ്രന്‍, ട്രഷറര്‍ വി.വി.കൃഷ്ണന്‍ സംസാരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment