Latest News

കാസര്‍കോടിനോടുള്ള അവഗണന അവസാനിപ്പിക്കണം: മര്‍ച്ചന്റ് നേവി ക്ലബ്ബ്

ഉദുമ[www.malabarflash.com]: കാസര്‍കോടിനോടുള്ള അധികാരകേന്ദ്രങ്ങളുടെ അവഗണന അവസാനിപ്പിക്കണമെന്ന് കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബ് യോഗം ആവശ്യപ്പെട്ടു. 

മറ്റെല്ലാജില്ലകളിലും പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളുണ്ടെങ്കിലും മര്‍ച്ചന്റ് നേവി ജീവനക്കാരും ഗള്‍ഫുജോലിക്കാരും ഏറെയുള്ള കാസര്‍കോടുമാത്രം അത് അനുവദിക്കാത്തതെന്തെയെന്നതിന് അധികൃതര്‍ കാരണം പറയണം. 

ഏറ്റവും അവസാനമയി തിരുവനന്തപുരത്ത് നിന്നുള്ള അതിവേഗ റെയില്‍പാതയ്ക്കും കാസര്‍കോടേക്ക് ലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ശിക്ഷിക്കപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ ഏറെ പെട്ടെന്ന് നാടുകടത്താനെങ്കിലും നിര്‍ദ്ദിഷ്ട റെയില്‍പാത ആവശ്യമായി വരുമെന്ന് യോഗം പരിഹാസരൂപേണ കുറ്റപ്പെടുത്തി. 

പ്രസിഡന്റ് പാലക്കുന്നില്‍ കുട്ടി അധ്യക്ഷത വഹിച്ചു. എ.കെ.അബ്ദുല്ലകുഞ്ഞി, കൃഷ്ണന്‍ ചന്ദ്രാലയം, എന്‍.വി.കുമാരന്‍, കെ.ഇബ്രാഹിം, സി.ആണ്ടി, കൃഷ്ണന്‍ മുതിയക്കാല്‍ എന്നിവര്‍ പ്രസംഗിച്ചു. നാരായണന്‍ കുന്നുമ്മല്‍ സ്വാഗതവും പി.വി.കുഞ്ഞിക്കണ്ണന്‍ നന്ദിയും പറഞ്ഞു.

എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം നേടിയ ക്ലബ്ബ് അംഗങ്ങളുടെ മക്കള്‍ക്കുള്ള സ്വര്‍ണ്ണമെഡല്‍ വിതരണം ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷപരിപാടിയില്‍ സമ്മാനിക്കും.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.