Latest News

ഉഡുപ്പിയില്‍ പശുവിനെ കടത്തിയെന്ന് ആരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകനെ അടിച്ചുകൊന്നു

മംഗലാപുരം:[www.malabarflash.com] പശുവിനെ കടത്തിയെന്നാരോപിച്ച് കര്‍ണാടകത്തിലെ ഉഡുപ്പിയില്‍ യുവാവിനെ അടിച്ചുകൊന്നു. കെഞ്ചൂരിലെ പ്രവീണ്‍ ഷെട്ടി(28) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അക്ഷയ് ദേവഡിഗ(20) ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. കൊല്ലപ്പെട്ട പ്രവീണ്‍ ബി.ജെ.പി. പ്രവര്‍ത്തകനാണ്.

ബ്രഹ്മവാര്‍ കെഞ്ചേരുവിലെ സ്‌കൂളിനു സമീപം ബുധനാഴ്ച രാത്രിയാണ് സംഭവം. നാലു കന്നുകാലികളെ വണ്ടിയില്‍ കയറ്റി പോവുകയായിരുന്ന ഇവരെ മുപ്പതോളം വരുന്ന ഹിന്ദു ജാഗരണ വേദികെ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പ്രവീണ്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഹിന്ദു ജാഗരണ വേദികെ എന്ന സംഘടനയാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. ഗോസംരക്ഷണത്തിന്റെ പേരില്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ക്കെതിരെ പ്രധാനമന്ത്രി രംഗത്തെത്തിയതിനു പിന്നാലെയാണ് ദാരുണമായ സംഭവമുണ്ടായിരിക്കുന്നത്.






Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.