കാഞ്ഞങ്ങാട്:[www.malabarflash.com] സീരിയല്‍-സിനിമാ താരവും ടെലിവിഷന്‍ അവതാരകയുമായ ശില്‍പ്പ ബാലന് ഡോ. വിഷ്ണു ഇനി സ്വന്തം. ശില്‍പ്പയുംവിഷ്ണുവും താരപ്പൊലിമയില്‍ വ്യാഴാഴ്ച രാവിലെ ആകാശ് ഓഡിറ്റോറിയത്തില്‍ വിവാഹിതരായി.
തിരുവനന്തപുരം വഞ്ചിയൂരിനടുത്ത കിഴക്കൂത്തില്‍ പി ഗോപാലകൃഷ്ണന്‍ നായര്‍-ജയശ്രീ ദമ്പതികളുടെ മകനാണ് ഡോ. വിഷ്ണുഗോപാല്‍
വെള്ളിക്കോത്ത് 'രോഹിണി'യിലെ എം വി ബാലഗോപാലന്‍ നായര്‍-ഇന്ദുലേഖ ദമ്പതികളുടെ മകളാണ് ശില്‍പ്പബാല.
വെള്ളിക്കോത്ത് 'രോഹിണി'യിലെ എം വി ബാലഗോപാലന്‍ നായര്‍-ഇന്ദുലേഖ ദമ്പതികളുടെ മകളാണ് ശില്‍പ്പബാല.
നോര്‍ത്ത് കോട്ടച്ചേരിയിലെ ആകാശ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹ ചടങ്ങില്‍ ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാന്‍ ജോയി ആലുക്കാസ്, അമാസ്‌കോ ഷിപ്പിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ ക്യാപ്റ്റന്‍ ഡി എ സെബാസ്റ്റ്യന്‍, ബ്ലാഡ് വാച്ചസ് കമ്പനി എം ഡി സെബാസ്റ്റ്യന്‍ ആന്റണി, ബേസല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സേവിയര്‍ ജോര്‍ജ്ജ്, ആര്‍കി ടെക് എന്‍ എം സലീം, എം ബി എം ഗ്രൂപ്പ് ചെയര്‍മാന്‍ എം ബി അഷ്‌റഫ്, സിനിമാ താരങ്ങളായ ഭാവന, രമ്യാ നമ്പീശന്‍, രചന നാരായണന്‍കുട്ടി, മൃദുല, ഷബ്‌ന, മണിക്കുട്ടന്‍, രജിത്ത് മേനോന്‍, ഹേമന്ത്, ഗായകരായ വിജയ് യേശുദാസ്, സയനോര, സംഗീത സംവിധായകന്‍ രാഹുല്‍രാജ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഇതിന് പുറമെ സീരിയല്‍ രംഗത്തെ പ്രമുഖരും കല്യാണ ചടങ്ങില്‍ പങ്കെടുക്കാനെത്തി.
2009 ല്‍ സോഹന്‍ലാല്‍ സംവിധാനം ചെയ്ത 'ഓര്‍ക്കുക വല്ലപ്പോഴും' അതേവര്‍ഷം വിജി തമ്പി സംവിധാനം ചെയ്ത 'കെമിസ്ട്രി', 2010 ല്‍ കമല്‍ സംവിധാനം ചെയ്ത 'ആഗതന്‍' തുടങ്ങിയ ചിത്രങ്ങളില്‍ ശില്‍പ്പ ബാലന്‍ അഭിനയിച്ചിരുന്നു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കോമഡി എക്‌സ്പ്രസ് എന്ന പരിപാടിയിലെ അവതാരക കൂടിയായിരുന്നു ശില്‍പ്പ.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment