ചണ്ഡിഗഢ്:[www.malabarflash.com] ദേര സച്ച സൗദ തലവനും സ്വയം പ്രഖ്യാപിത ആള്‍ ദൈവവുമായ ഗുര്‍മിത് റാം റഹിമിന് കായിക വികസനത്തിനെന്നപേരില്‍ 50 ലക്ഷം രൂപ അനുവദിച്ച ഹരിയാന കായിക മന്ത്രി അനില്‍ വിജ് വിവാദത്തില്‍. ദേര സച്ച ആസ്ഥാനത്ത് തിരംഗ റുമാല്‍ ചു എന്ന കായിന ഇനം കാണാന്‍ ഇടയായതിനെ തുര്‍ന്നാണ് അനില്‍ വിജ് സംസ്ഥാന സര്‍ക്കാറിന്റ ഫണ്ടില്‍ നിന്ന് പണം അനുവദിച്ചത്.
കബഡി, ഖോ-ഖോ,ഗുസ്?തി എന്നീ ഇനങ്ങളുടെ പ്രോത്സാഹനത്തിനാണ് പണം അനുവദിച്ചത്. അടുത്ത ഒളിമ്പിക്സിന് താരങ്ങളെ പരിശീലിപ്പിക്കാന്‍ ഫണ്ട് സഹായകമാവുമെന്ന് കായിക മന്ത്രി അനില്‍ വിജ് പറഞ്ഞു. അടുത്ത ഒളിമ്പിക്സില്‍ ഈ സ്ഥാപനത്തില്‍ നിന്നുള്ള കളിക്കാര്‍ രാജ്യത്തിന് വേണ്ടി മെഡല്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കബഡി, ഖോ-ഖോ,ഗുസ്തി എന്നീ ഇനങ്ങള്‍ സമന്വയിപ്പിച്ചാണ് ഗുര്‍മീത് റാം റഹിം തിരംഗ റുമാല്‍ ചു എന്ന കായിക ഇനം വികസിപ്പിച്ചത്. ദേര സച്ചയില്‍ ഒഴികെ ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ മത്സര ഇനമായി തിരംഗ റുമാല്‍ ചു അംഗീകരിക്കപ്പെട്ടിട്ടില്ല. ഗ്രാമ പ്രദേശങ്ങളില്‍ കായികമേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഈ ഫണ്ട് ഉപയോഗിക്കാമന്നാണ് ഗുര്‍മിത് റാം പറയുന്നു. ആര്‍ഭാട ജീവിതം നയിക്കുന്ന ദേര സച്ച തലവന്‍ ഗുര്‍മിത് റാം മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
അതേസമയം, കായിക മന്ത്രി വിജിന്റ നടപടിയെ എതിര്‍ത്ത് പ്രതിപക്ഷം രംഗത്തെത്തി. എന്തിനെയും എതിര്‍ക്കുക എന്നതാണ് പ്രതിപക്ഷത്തിന്റ ജോലിയെന്നും അതിനാല്‍ ഈ വിഷയത്തില്‍ ഒന്നും പറയാനില്ലെന്നും വിജ് പറഞ്ഞു.
ഹരിയാന താരങ്ങളെ പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ പൊതുഖജനാവില്‍ നിന്നും പണംമുടക്കി അനില്‍ വിജ് ഉദ്യോഗസ്ഥരോടൊപ്പം റിയോ ഒളിമ്പിക്സിനെത്തിയത് വിവാദമായിരുന്നു.

No comments:
Post a Comment