ഉദുമ:[www.malabarflash.com] തൃക്കണ്ണാട് കാറിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ച കേസില്‍ ഡിസിസി സെക്രട്ടറിയും മത്സ്യഫെഡ് ബോര്‍ഡ് അംഗവുമായ വി.ആര്‍ വിദ്യാസാഗര്‍ പോലീസ് പിടിയിലായി.
അമിതമായ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം വരുത്തിയ വിദ്യാസാഗറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മത്സ്യതൊഴിലാളികളും നാട്ടുകാരും ബേക്കല്‍ പോലീസ് ഉപരോധിക്കുകയും ബേക്കല്‍ മുതല്‍ കോട്ടിക്കുളം വരെയുളള തീരദേശ പാത ഉപരോധിക്കുകയും ചെയ്തു. ഇതിനിടയില്‍ സ്ഥലത്തെത്തിയ ഉദുമ ഗ്രാമ പഞ്ചായത്ത് അംഗത്തെ മണിക്കൂറുകളോളം തടഞ്ഞു വെക്കുകയും ചെയ്തു.
ഞായറാഴ്ച വൈകുന്നേരം വിദ്യാസാഗര്‍ ഓടിച്ച കാറിടിച്ചാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ബേക്കല്‍ തമ്പുരാന്‍ വളപ്പിലെ പ്രശാന്ത് (16) മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അമിതമായ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം വരുത്തിയ വിദ്യാസാഗറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മത്സ്യതൊഴിലാളികളും നാട്ടുകാരും ബേക്കല്‍ പോലീസ് ഉപരോധിക്കുകയും ബേക്കല്‍ മുതല്‍ കോട്ടിക്കുളം വരെയുളള തീരദേശ പാത ഉപരോധിക്കുകയും ചെയ്തു. ഇതിനിടയില്‍ സ്ഥലത്തെത്തിയ ഉദുമ ഗ്രാമ പഞ്ചായത്ത് അംഗത്തെ മണിക്കൂറുകളോളം തടഞ്ഞു വെക്കുകയും ചെയ്തു.
ഞായറാഴ്ച വൈകുന്നേരം തുടങ്ങിയ റോഡ് തടയല്‍ തിങ്കളാഴ്ച ഉച്ചയ്ക്കും തുടരുകയാണ്.
ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസഫ് നേരിട്ടെത്തി ചര്‍ച്ച നടത്തിയെങ്കിലും വിദ്യാസാഗറിന്റെ അറസ്റ്റ് രേഖപ്പെടുത്താതെ ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന വാശിയിലാണ് മത്സ്യതൊഴിലാളികള്‍.

അതിനിടെ തിങ്കളാഴ്ച ഉച്ചയോടെ ജില്ലാ പോലീസ് മേധാവി തൃക്കണ്ണാടെത്തി വിദ്യാസാഗര്‍ പോലീസ് കസ്റ്റഡിയിലായതായി അറിയിച്ചു.
മംഗലാപുരത്ത് വെച്ച് വിദ്യാസാഗറിനെ പോലീസ് പിടികൂടിയതെന്നാണ് വിവരം. തിങ്കളാഴ്ച വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment