Latest News

ദുബായ് വിമാന അപകടം: 4.67 ലക്ഷം വീതം നഷ്ടപരിഹാരം

ദുബായ്:[www.malabarflash.com] കഴിഞ്ഞ ബുധനാഴ്ച ദുബായ് വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്ന  എല്ലാ യാത്രക്കാര്‍ക്കും എമ്ിറേറ്റ്സ് എയര്‍ലൈന്‍സ് 7000 അമേരിക്കന്‍ ഡോളര്‍ വീതം (ഏകദേശം 4.67 ലക്ഷം രൂപ)നഷ്ടപരിഹാരം നല്‍കും.

യാത്രക്കാരുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടതിന് 2000 ഡോളറാണ് വിമാനക്കമ്പനി കണക്കാക്കിയിരിക്കുന്നത്. അപകടത്തെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷത്തിനും സമയനഷ്ടത്തിനുമായി ഓരോ ആള്‍ക്കും 5000 ഡോളര്‍ വീതവും നല്‍കും.

ഇതുസംബന്ധിച്ച് അന്ന് വിമാനത്തിലുണ്ടായിരുന്ന ഓരോ യാത്രക്കാരനും എമിറേറ്റ്സ് സന്ദേശം അയച്ചുകഴിഞ്ഞു. അന്ന് യാത്രചെയ്തതിനുള്ള രേഖകളും പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകളും സമര്‍പ്പിക്കുന്ന മുറക്ക് പണം അയച്ചുകൊടുക്കുന്നതാണെന്നും എമിറേറ്റ്സ് സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് വരികയായിരുന്ന എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ വിമാനം ഇറങ്ങുന്നതിനിടയില്‍ തീപിടിച്ചത്.

വിമാനത്തില്‍ 282 യാത്രക്കാരും 18 ജീവനക്കാരുമുണ്ടായിരുന്നു. യാത്രക്കാരില്‍ ഭൂരിഭാഗവും മലയാളികളായിരുന്നു.

ബുധനാഴ്ച ഉച്ചക്ക്  പ്രാദേശിക സമയം 12.50 ന് ( ഇന്ത്യന്‍ സമയം 2.20) ആയിരുന്നു അപകടം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിറേറ്റ്സ് വിമാനങ്ങള്‍ക്ക് മാത്രമായുള്ള ടെര്‍മിനല്‍ മൂന്നിലെ റണ്‍വെയിലേക്ക് ഇറങ്ങാനുള്ള ശ്രമത്തിനിടയില്‍ വിമാനത്തിന്റെ ടയറുകളിലൊന്ന് പൊട്ടുകയായിരുന്നു. പെട്ടെന്ന് തന്നെ അടിയന്തരമായി നിര്‍ത്താനുള്ള ശ്രമത്തിനിടയില്‍  വിമാനത്തില്‍ നിന്ന് എമര്‍ജന്‍സി വാതിലുകളിലൂടെ യാത്രക്കാരെ പുറത്തിറക്കി. നിമിഷങ്ങള്‍ക്കകം തന്നെ വിമാനത്തിന്റെ മധ്യഭാഗത്തായി തീപിടിക്കുകയും ചെയ്തു.






Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.