പുത്തിഗെ:[www.malabarflash.com] അഹ് ലുസ്സുന്ന വല്‍ ജമാഅയുടെ മുന്നണിപ്പോരാളിയും കാസര്‍കോടിന്റെ ആത്മീയ മുന്നേറ്റത്തില്‍ നിറ സാന്നിദ്ധ്യവുമായിരുന്ന ഖാസി ഇ.കെ ഹസന്‍ മുസ് ലിയാരുടെ ജീവിതം പ്രബോധകര്‍ പഠന വിധേയമാക്കുകയും മാതൃകയാക്കുകയും ചെയ്യണമെന്ന് മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അഭിപ്രായപ്പെട്ടു.
ഇ.കെ ഹസന്‍ മുസ് ലിയാരുടെ വഫാത്തിന്റെ മുപ്പത്തിനാലാം ആണ്ടിനോടനുബന്ധിച്ച് മുഹിമ്മാത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത വഴിയിലെ കണിശതയും ആദര്‍ശ രംഗത്തെ തീവ്രതയും വിജ്ഞാന പ്രസരണ രംഗത്തെ ത്യാഗവും പ്രബോധന രംഗത്തെ സമര്‍പ്പണവും എല്ലാം മേളിച്ച വ്യക്തിത്വം കൂടിയായിരുന്നു ഹസ്സന്‍ മുസ് ലിയാര്‍. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍ ദിഖ് ര്‍ ദുആ മജ്‌ലിസിന് നേതൃത്വം നല്‍കി. സയ്യിദ് ബഷീര്‍ സഖാഫി തങ്ങള്‍, അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, കുഞ്ഞി മുഹമ്മദ് അഹ്‌സനി, ശരീഫ് സഖാഫി, ഉമര്‍ സഖാഫി കര്‍ന്നൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ സ്വാഗതവും മൂസ സഖാഫി കളത്തൂര്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment