Latest News

എമിറേറ്റ്‌സ് വിമാനത്തിന്റെ തീയണച്ചു; സര്‍വീസുകള്‍ പുനരാരംഭിച്ചു

ദുബൈ:[www.malabarflash.com] 282 യാത്രക്കാരുമായി ദുബൈയില്‍ ഇറങ്ങവെ അപകടത്തില്‍പെട്ട എമിറേറ്റ് വിമാനത്തിന്റെ തീ അണച്ചു. യാത്രക്കാരും 18 വിമാന ജീവനക്കാരും സുരക്ഷിതരാണെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. യാത്രക്കാരില്‍ 226 പേര്‍ ഇന്ത്യക്കാരാണ്. 

അതേസമയം, രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഒരു അഗ്‌നിശമന സേനാംഗം മരിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.

തീപിടുത്തത്തെ തുടര്‍ന്ന് താല്‍കാലികമായി നിര്‍ത്തിവെച്ച സര്‍വീസുകള്‍ ദുബൈ വിമാനത്താവളത്തില്‍ പുനരാരംഭിച്ചു. നേരത്തെ വിമാനങ്ങള്‍ അല്‍മക്തൂം എയര്‍പോര്‍ട്ടിലേക്കും ഷാര്‍ജ എയര്‍പോര്‍ട്ടിലേക്കും തിരിച്ചുവിട്ടിരുന്നു. ഫ്‌ളൈ ദുബൈയുടെ എല്ലാ വിമാനങ്ങളും രാത്രി 11 മണി വരെ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു.

ബുധനാഴ്ച ഉച്ചക്ക്12.15ഓടെയാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനത്തിന് ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ തീപിടിച്ചത്. രാവിലെ 10.05 ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച ഇ.കെ 521 വിമാനത്തിനാണ് തീപിടിച്ചത്. ഉച്ചക്ക് 12.55ന് വിമാനം ദുബൈയില്‍ ഇറങ്ങുന്നതിനിടെ ലാന്‍ഡിങ് ഗിയര്‍ തകരാറിലാവുകയായിരുന്നു. തീപിടിച്ച വിമാനത്തില്‍ നിന്ന് യാത്രക്കാരെ മുഴുവന്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇതിന് ശേഷം മൂന്ന് തവണ പൊട്ടിത്തെറിയുണ്ടായെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഹെല്‍പ് ലൈന്‍ നമ്പര്‍: എമിറേറ്റ്‌സ് (തിരുവനന്തപുരം വിമാനത്താവളം) 04713377337
മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: യു.എ.ഇ 8002111, യു.കെ 00442034508853, യു.എസ് 0018113502081

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.