Latest News

പുത്തന്‍ നിറവും ഗ്രാഫിക്‌സുകളും ഉള്‍പ്പെടുത്തി സിബി ഹോര്‍നെറ്റ് 160 ആര്‍ ബൈക്ക് വിപണിയിലെത്തി

പുത്തന്‍ നിറവും ഗ്രാഫിക്‌സുകളും ഉള്‍പ്പെടുത്തി കൂടുതല്‍ ആകര്‍ഷണീയമാക്കി സിബി ഹോര്‍നെറ്റ് 160 ആര്‍ ബൈക്ക് വിപണിയിലെത്തി.[www.malabarflash.com]

ഈ പ്രത്യേക പതിപ്പുകളുടെ സ്റ്റാന്‍ന്റേഡ് വേരിയന്റിന് 81,413 രൂപയും സിബിഎസ് വേരിയന്റിന് 85,912 രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.

ബജാജ് പള്‍സര്‍ 150, യമഹ എഫ്‌സിഎസ് വി2.0, സുസുക്കി ജിക്‌സര്‍ എന്നീ ബൈക്കുകള്‍ക്ക് ഒരു കരുത്തന്‍ എതിരാളിയായി കഴിഞ്ഞവര്‍ഷമാണ് ഹോണ്ട സിബി ഹോര്‍നെറ്റ് 160 ആര്‍ നിരത്തിലിറങ്ങിയത്.

സ്‌ട്രൈക്കിംഗ് ഗ്രീന്‍, മാര്‍സ് ഓറഞ്ച് എന്നീ രണ്ട് പുതിയ നിറങ്ങളിലും ബോഡി ഗ്രാഫിക്‌സുകളിലുമാണ് ഹോണ്ട സിബി ഹോര്‍നെറ്റിന്റെ പ്രത്യേക പതിപ്പുകള്‍ ഇറങ്ങിയിരിക്കുന്നത്.

ചില കോസ്‌മെറ്റിക് പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായി എന്നല്ലാതെ എന്‍ജിനില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.

162.71 സിസി സിങ്കിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് ബിഎസ് ഫോര്‍ എന്‍ജിനാണ് സിബി ഹോര്‍നെറ്റിന്റെ പ്രത്യേക പതിപ്പുകള്‍ക്കും കരുത്തേകുന്നത്.

5 സ്പീഡ് ഗിയര്‍ബോക്‌സ് ഉള്‍പ്പെടുത്തിയിട്ടുള്ള എന്‍ജിന്‍ 15.6ബിഎച്ച്പി കരുത്തും 14.76എന്‍എം ടോര്‍ക്കുമാണ് സൃഷ്ടിക്കുന്നത്.

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എക്‌സ് ഷേപ്പിലുള്ള ടെയില്‍ ഗേറ്റ്, വീതികൂടിയ ടയര്‍, മസിലന്‍ ഫ്യുവല്‍ ടാങ്ക് എന്നിങ്ങനെ സ്‌പോര്‍ടി ലുക്കോടെയാണ് ഈ ബൈക്ക് അവതരിച്ചത്.

യുവതലമുറയെ ലക്ഷ്യം വെച്ചുകൊണ്ടാണ് പുതിയ നിറത്തിലും ബോഡി ഗ്രാഫിക്‌സുകളുമായി ഹോണ്ട പ്രത്യേക പതിപ്പ് പുറത്തിറക്കിയത്.






Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.