ദുബൈ:[www.malabarflash.com] വിമാനത്തില്‍ യുവതിക്ക് സുഖപ്രസവം. ദുബൈ- ഫിലിപ്പെയിന്‍സ് സെബു പസഫിക് വിമാനമാണ് ആകാശപാതയിലെ കുഞ്ഞിന്റെ ജനനത്തിനു യാദൃച്ഛികമായെങ്കിലും വഴിയൊരുക്കിയത്.
പ്രസവത്തെ തുടര്‍ന്ന് യുവതിയുടെയും കുഞ്ഞിന്റെയും സുരക്ഷയെ കരുതി വിമാനം ഇന്ത്യയിലേക്കു തിരിച്ചു വിട്ടു. വിമാനത്തിലെ രണ്ടു നഴ്‌സുമാരുടെ നേതൃത്വത്തിലായിരുന്നു പ്രസവം. ഒക്ടോബറിലായിരുന്നു യുവതി പ്രസവിക്കേണ്ടിയിരുന്നത്. എന്നാല്‍ വഴിമധ്യേ വേദന അനുഭവപ്പെടുകയായിരുന്നു.
സംഭവ സമയത്ത് മകള്‍ക്കൊപ്പം മാതാവും വിമാനത്തിലുണ്ടായിരുന്ന. ഇവര്‍ക്കൊപ്പം യാത്ര ചെയ്തിരുന്ന മിസ്സി ബെര്‍ബറേഡ് എന്ന സ്ത്രീയാണ് സംഭവം ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്. ഫേസ്ബുക്കില്‍ പോസ്റ്റിട്ട മിസ്സി വിമാന അധികൃതരോടുള്ള നന്ദിയും തന്റെ സന്തോഷവും പങ്കുവെക്കാന്‍ മറന്നില്ല. ഫേസ്ബുക്ക് പോസ്റ്റ് ഇതുവരെ അയ്യായിരത്തിലേറെ തവണ ഷെയര്‍ ചെയ്യപ്പെട്ടു. വളരെയധികം പ്രചോദനം തരുന്ന ഒന്നായതുകൊണ്ടാണ് സംഭവം ഫേസ്ബുക്കിലിട്ടതെന്നും എന്നാല്‍ ഇത്രയും നല്ല പ്രതികരണമുണ്ടാകുമെന്നു പ്രതീക്ഷിച്ചില്ലെന്നും മിസ്സി പിന്നീടു കുറിച്ചു.
അതേസമയം, കുഞ്ഞിന് ജീവിതകാലം മുഴുവന്‍ സൗജന്യ യാത്ര അനുവദിക്കാനാണ് എയര്‍ക്രാഫ്റ്റ് അധികൃതരുടെ തീരുമാനം. സംഭവത്തെ തുടര്‍ന്ന് എട്ടു മണിക്കൂറുകൊണ്ട് ഫിലിപ്പേന്‍സില്‍ എത്തേണ്ട വിമാനം 18 മണിക്കൂറുകൊണ്ടാണ് തല്‍സ്ഥാനത്തെത്തിയത്.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment