കാസര്‍കോട്: [www.malabarflash.com] വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ട് കാഞ്ഞങ്ങാട്ട് നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ വിശ്വഹിന്ദുപരിക്ഷത്ത് അഖിലേന്ത്യാനേതാവ് പ്രവീണ്‍ഭായ് തൊഗാഡിയക്കെതിരായ അറസ്റ്റ് വാറണ്ട് ഹൊസ്ദുര്‍ഗ് കോടതി തൊഗാഡിയയുടെ ഡല്‍ഹിയിലെ ഓഫീസില്‍ പതിച്ചു.
കഴിഞ്ഞ ദിവസമാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ വാറണ്ട് തൊഗാഡിയയുടെ ഓഫീസില്‍ പതിച്ചത്. തൊഗാഡിയയുടെ സ്ഥാവരജംഗമവസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ അവിടത്തെ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കുന്ന നോട്ടീസും ഒപ്പം പതിച്ചിട്ടുണ്ട്.
2011ല്‍ കാഞ്ഞങ്ങാട്ട് നടത്തിയ ഹിന്ദു ഐക്യവേദി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ തൊഗാഡിയ നാട്ടില്‍ വര്‍ഗീയ കലാപം ഇളക്കിവിടാന്‍ ആഹ്വാനം നല്‍കുന്ന പ്രസംഗം നടത്തുകയായിരുന്നു. കാഞ്ഞങ്ങാട് പുതിയ കോട്ടയില്‍ നടത്തിയ സമ്മേളനത്തില്‍ പ്രസംഗിച്ച ശേഷം തൊഗാഡിയ തിരിച്ചുപോയതോടെ നാട്ടില്‍ സംഘര്‍ഷവുമുണ്ടായി. നിരവധി വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടാവുകയും പലര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തു.
സംഭവത്തില്‍ തൊഗാഡിയക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുക്കുകയും പ്രതി ഒളിവിലാണെന്ന് ചൂണ്ടിക്കാട്ടിയുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിരവധി തവണ നോട്ടീസയച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് തൊഗാഡിയക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയാണുണ്ടായത്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment