Latest News

എസ് കെ എസ് എസ് എഫ് ജില്ലാ ഓർഗാ നെറ്റ് ഇൻറർ കോൺ ഒക്ടോബർ 8 ന്

കാസർകോട്:[www.malabarflash.com] സംഘടന സംവിധാനത്തെ ശക്തി പ്പെടുത്തുന്നതിനും, വ്യക്തികളിൽ അന്തർലീനമായിട്ടുള്ള കഴിവുകളെ പരിപോഷിപ്പിച്ച് സാമൂഹ്യ ജീവിതത്തിനും, സംഘടനക്കും, രാജ്യത്തിനും ഉപകാരപ്രദമായി ഉപയോഗപ്പെടുത്താൻ പ്രാപ്ത്തരായ യുവ സമൂഹത്തെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച് കൊണ്ടിരിക്കുന്ന ഓർഗാ നെറ്റ് ഇൻറർ കോൺ - 20l6 ജില്ലാ ലീഡർ സംഗമം ഒക്ടോബർ 8 ന് രാവിലെ 9 മണി മുതൽ മുൻസിപ്പൽ കോൺഫ്രൻസ് ഹാളിൽ സംഘടിപ്പിക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു,

അഞ്ച് സെഷനിൽ ആയി നടക്കുന്ന സംഗമത്തിൽ പ്രമുഖ വ്യക്തികൾ പഠനാർഹമായ ക്ലാസിന് നേത്യത്വം നൽകും. 

ഇതു സംബന്ധമായ യോഗം ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ജനറൽ സെക്രട്ടറി അബൂബക്കർ സാലൂദ് നിസാമി ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡണ്ട് താജുദ്ധീൻ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു, 

ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു, സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാർ, ജില്ലാ ട്രഷറർ സുഹൈർ അസ്ഹരി പള്ളങ്കോട്,യൂനുസ് ഫൈസി അരിയങ്കല്ല്, യൂനുസ് ഹസനി, സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങൾ, എം.എ ഖലീൽ, മുഹമ്മദലി നീലേശ്വരം, ശറഫുദ്ധീൻ കുണിയ ഇബ്രാഹിം മവ്വൽ, മുഹമ്മദ് ഫൈസി കജ, ഇസ്മാഈൽ മച്ചംപാടി, തുടങ്ങിയവർ സംബന്ധിച്ചു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.