കണ്ണൂര്‍:[www.malabarflash.com] കൊടുവള്ളി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററിയിലെ പത്താം തരം വിദ്യാര്‍ത്ഥിനി സിന്‍സില (15) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് മുഴപ്പിലങ്ങാട് കൂടക്കടവിനടുത്ത് കുറ്റിക്കാട്ടില്‍ സിന്‍സിലയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് സാധാരണപോലെ സിന്‍സില വിദ്യാലയത്തിലേക്ക് പോയത്. പിന്നീട് തിരിച്ച് വീട്ടിലെത്തിയിരുന്നില്ല.
ഇതുസംബന്ധിച്ച് വീട്ടുകാര്‍ എടക്കാട് പോലീസില്‍ പരാതിയും നല്‍കിയിരുന്നു. അപകടം സംഭവിച്ച് മൂന്ന് ദിവസത്തിനിടയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കാണുന്നത്. എന്നാല്‍ സ്‌കൂള്‍ ബാഗുകളും മറ്റും കണ്ടെത്താനും കഴിഞ്ഞിട്ടില്ലത്രെ. ഇതുസംബന്ധിച്ച് പോലീസ് റെയില്‍വെ ട്രാക്കുകളിലും മറ്റും പരിശോധന നടത്തിയിരുന്നു.
മുഴപ്പിലങ്ങാട് ചിറാലക്കണ്ടി റാഹിന മന്‍സിലില്‍ ഇബ്രാഹിമിന്റെയും ശാഹിദയുടെയും മകളാണ്. പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റുമോര്‍ട്ടം നടത്തി ഖബറടക്കുകയാണുണ്ടായത്.


No comments:
Post a Comment