ബംഗ്ലൂരു:[www.malabarflash.com] ലോകമെമ്പാടുമുള്ള മലയാളികളെ കൂട്ടിയിണക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ യുഗപിറവി.
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ബംഗ്ലൂരില്‍ നടന്ന പത്താമത് ദൈ്വവാര്‍ഷിക സമ്മേളനം ലോകമെമ്പാടുമുള്ള പ്രോവിന്‍സുകളില്‍ നിന്നുള്ള പ്രതിനിധികളുടെ എണ്ണം കൊണ്ട് കരുത്ത് കാട്ടി.
ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ശേഷം വിവിധ പ്രോവിന്‍സുകളില്‍ നിന്നുള്ള 400 ഓളം പ്രതിനിധികള്‍ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ബംഗ്ലൂരില്‍ നടന്ന പത്താമത് ദൈ്വവാര്‍ഷിക സമ്മേളനം ലോകമെമ്പാടുമുള്ള പ്രോവിന്‍സുകളില്‍ നിന്നുള്ള പ്രതിനിധികളുടെ എണ്ണം കൊണ്ട് കരുത്ത് കാട്ടി.
മലയാളിയുടെ ക്ഷേമവും, ഭാഷയും, സംസ്‌കാരവും, പൈതൃകവും ഉയര്‍ത്തിക്കാട്ടുവാന്‍ മുന്‍കൈ എടുക്കുമെന്ന് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പത്താമത് ദൈ്വവാര്‍ഷിക സമ്മേളനം ആഹ്വാനം ചെയ്തു.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്ത മൂന്ന് ദിവസം നീണ്ടുനിന്ന സമ്മേളനത്തില്‍ വിവിധ വിഷയങ്ങളെപ്പറ്റിയുള്ള പ്രഭാഷണങ്ങള്‍ക്ക് കേരള മുന്‍ ചീഫ് സെക്രട്ടറി ഡോ. ബാബു പോള്‍ ഐ.എ.എസ്, മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഐ.എ.എസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ക്യാന്‍സറിനെതിരെയുള്ള പോരാട്ടത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള വേള്‍ഡ് വാക്ക് ഭാരതത്തിന്റെ കായിക അഭിമാനമായ അഞ്ജു ബോബി ജോര്‍ജ് ഉദ്ഘാടനം ചെയ്ത് 1000 ഓളം പേര്‍ പങ്കെടുത്തത് വേറിട്ടുള്ള ഒരു അനുഭവമായി.
ക്യാന്‍സറിനെതിരെയുള്ള പോരാട്ടത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള വേള്‍ഡ് വാക്ക് ഭാരതത്തിന്റെ കായിക അഭിമാനമായ അഞ്ജു ബോബി ജോര്‍ജ് ഉദ്ഘാടനം ചെയ്ത് 1000 ഓളം പേര്‍ പങ്കെടുത്തത് വേറിട്ടുള്ള ഒരു അനുഭവമായി.
ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ശേഷം വിവിധ പ്രോവിന്‍സുകളില്‍ നിന്നുള്ള 400 ഓളം പ്രതിനിധികള്‍ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഗ്ലോബല്‍ ചെയര്‍മാനായി ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ (ദുബായ്) ഗ്ലോബല്‍ പ്രസിഡന്റ് എ.വി. അനൂപ് (ചെന്നൈ), ഗ്ലോബല്‍ സെക്രട്ടറി ടി.പി.വിജയന്‍ (പൂനെ), ഗ്ലോബല്‍ ട്രഷറര്‍ ജോബിന്‍സണ്‍. കൊട്ടത്തില്‍ (സ്വിറ്റ്‌സര്‍ലണ്ട്) എന്നിവരെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.
ഹോട്ടല്‍ ലീല പാലസില്‍ വച്ച് നടന്ന പൊതുസമ്മേളനത്തില്‍ കര്‍ണ്ണാടക മുന്‍ ചീഫ് സെക്രട്ടറിയും മുന്‍മന്ത്രിയുമായ ഡോ. ജെ. അലക്‌സാണ്ടര്‍, കര്‍ണ്ണാടക ഭക്ഷ്യവകുപ്പ് മന്ത്രി യു. ടി. ഖാദര്‍, കര്‍ണ്ണാടക പോലീസ് മേധാവി ഓംപ്രകാശ്, വ്യവസായപ്രമുഖരായ ഗോകുലം ഗോപാലന്‍, ബോബി ചെമ്മണ്ണൂര്‍, പോള്‍ ഫെര്‍ണാണ്ടസ് തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
ചടങ്ങില്‍ വ്യത്യസ്തമായ സാംസ്‌കാരികലാപരിപാടികള്‍ അവതരിപ്പിച്ചു.
2018 ഗ്ലോബല്‍ കോണ്‍ഫറന്‍സ് അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചുകൊണ്ട് മൂന്ന് ദിവസം നീണ്ടുനിന്ന സമ്മേളനം 28 ാം തീയതി ഉച്ചയോട് കൂടി സമാപിച്ചു.
2018 ഗ്ലോബല്‍ കോണ്‍ഫറന്‍സ് അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചുകൊണ്ട് മൂന്ന് ദിവസം നീണ്ടുനിന്ന സമ്മേളനം 28 ാം തീയതി ഉച്ചയോട് കൂടി സമാപിച്ചു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment