കാഞ്ഞങ്ങാട്:[www.malabarflash,com] പോലീസുകാരനുമായി അവിഹിത ബന്ധം ആരോപിക്കപ്പെട്ട ചാലിങ്കാലിനടുത്ത് താമസിക്കുന്ന നൃത്ത അധ്യാപികയും സിനിമാ സംവിധായകനായ ഭര്‍ത്താവും വേര്‍പിരിഞ്ഞു.
തിങ്കളാഴ്ച വിവാഹമോചനത്തിന് അഭിഭാഷകന്‍ മുമ്പാകെ ഇരുവരും സമ്മതിക്കുകയും ബന്ധപ്പെട്ട രേഖകളില്‍ ഇവര്‍ ഒപ്പിടുകയും ചെയ്തു.
തിരുവനന്തപുരം സ്വദേശിനിയായ അധ്യാപിക തിങ്കളാഴ്ച തന്നെ കുട്ടിയെയും കൂട്ടി സ്വദേശത്തേക്ക് മടങ്ങി. കഴിഞ്ഞ ദിവസം രാത്രി പത്തര മണിയോടെ ഹൊസ്ദുര്‍ഗ് പോലീസ് കണ്‍ട്രോള്‍ റൂമിലെ പോലീസുകാരനെ അധ്യാപികയുടെ വീട്ടിലെ കിടപ്പ് മുറിയില്‍ നിന്ന് യുവതിയുടെ ഭര്‍തൃ സഹോദരനും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയിരുന്നു.തല്‍സമയം യുവതിയുടെ ഭര്‍ത്താവായ സിനിമാ സംവിധായകന്‍ തിരുവനന്തപുരത്തായിരുന്നു.
ഇദ്ദേഹം നാട്ടിലില്ലാത്ത സമയത്തൊക്കെ പോലീസുകാരന്‍ ഈ വീട്ടില്‍ രാത്രി നേരങ്ങളില്‍ സന്ദര്‍ശനം പതിവാക്കിയതോടെ പോലീസുകാരനെ കുരുക്കാന്‍ ഭര്‍തൃ സഹോദരനും സുഹൃത്തുക്കളും തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി യുവതിയുടെ കിടപ്പ് മുറിയില്‍ നിന്ന് പിടികൂടിയ പോലീസുകാരനെ നാട്ടുകാര്‍ നഗ്നനാക്കി മര്‍ദ്ദിച്ച് അവശനാക്കുകയും അമ്പലത്തറ പോലീസിന് കൈമാറുകയും ചെയ്തു.
ഒരുദിവസം പോലീസ് കസ്റ്റഡിയിലായ പോലീസുകാരനെതിരെ ആരും പരാതി നല്‍കാത്തതിനെ തുടര്‍ന്ന് ഞായറാഴ്ച ഇയാളെ നിരുപാധികം വിട്ടയച്ചു. വിവരമറിഞ്ഞ് നാട്ടിലേക്ക് മടങ്ങിയെത്തിയ സംവിധായകനായ ഭര്‍ത്താവ് പോലീസുകാരനെതിരെ പരാതി കൊടുക്കാന്‍ ഭാര്യയെ നിര്‍ബന്ധിച്ചെങ്കിലും ഭാര്യ അതിന് തയ്യാറായില്ല. ഇതേ തുടര്‍ന്ന് സംവിധായകന്‍ ഭാര്യക്കും കാമുകനായ പോലീസുകാരനുമെതിരെ അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കി.
എന്നാല്‍ തനിക്ക് പരാതിയില്ലെന്നും താന്‍ വിളിച്ചതനുസരിച്ചാണ് പോലീസുകാരന്‍ വീട്ടിലെത്തിയതെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി.
നൃത്ത അധ്യാപികയായ യുവതി കാഞ്ഞങ്ങാട് നഗരത്തിലെ ചില സ്വകാര്യ നൃത്തവിദ്യാലയങ്ങളില്‍ ക്ലാസെടുക്കാന്‍ എത്താറുണ്ട്. ഇതിനിടെയാണ് കോട്ടച്ചേരി ബസ് സ്റ്റാന്റിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനുമായി പരിചയത്തിലായത്. സംവിധായകന്‍ നാട്ടിലില്ലാത്ത നേരങ്ങളിലൊക്കെ യുവതിയുടെ വീട്ടിലെത്താറുള്ള പോലീസുകാരനെ പരിസരവാസികള്‍ നിരീക്ഷിച്ച് വരികയായിരുന്നു.
തിരുവനന്തപുരം സ്വദേശിയായ നൃത്ത അധ്യാപികയെ ഏറെ കാലത്തെ പ്രണയത്തിന് ശേഷമാണ് സിനിമാ സംവിധായകന്‍ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഒരു കുട്ടി പിറക്കുകയും ചെയ്തു. യുവതിയും പോലീസുകാരനും പോലീസ് കസ്റ്റഡിയിലായ വിവരമറിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് യുവതിയുടെ ബന്ധുക്കളും തിങ്കളാഴ്ച രാവിലെ അമ്പലത്തറ പോലീസ് സ്റ്റേഷനിലെത്തി.
ഇതിനിടെ സംവിധായകനെതിരെ സ്ത്രീധന പീഡന പരാതിയും ഉയര്‍ന്നുവന്നു. പോലീസുകാരനെ പിടികൂടിയ സംഭവത്തില്‍ യുവതിക്ക് പരാതിയില്ലെങ്കില്‍ കേസെടുക്കാനാകില്ലെന്ന നിലപാടിലാണ് പോലീസ്. എന്നാല്‍ തന്റെ വീട്ടിലെ കിടപ്പ് മുറിയില്‍ അതിക്രമിച്ച് കടന്നതിനും ഭാര്യയുമായുള്ള അതിരുവിട്ട ബന്ധത്തിനുമെതിരെ കേസെടുക്കണമെന്ന ആവശ്യത്തില്‍ സംവിധായകനും ഉറച്ചുനിന്നു. ഇതിനിടെ നടത്തിയ മാധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരുവരും വിവാഹമോചനത്തിന് സന്നദ്ധരായത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment