Latest News

കീഴൂര്‍ അഴിമുഖത്ത് രണ്ട് ഫൈബര്‍ ബോട്ടുകള്‍ മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്

കാസര്‍കോട്:[www.malabarflash.com] മീന്‍പിടിക്കാന്‍ പോയ രണ്ട് ഫൈബര്‍ ബോട്ടുകള്‍ കല്ലിലിടിച്ച് മറിഞ്ഞ് 20 മത്സ്യതൊഴിലാളികള്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ ആറരയോടെ കീഴൂര്‍ അഴിമുഖത്താണ് അപകടം.

കീഴൂരിലെ യൂസഫിന്റെ ഉടമസ്ഥതയിലുള്ള സക്കിയമോള്‍, മത്സ്യത്തൊഴിലാളികള്‍ സംഘടിച്ച് വാങ്ങിയ ശ്രീ കുറുംബ എന്നീ ഫൈബര്‍ തോണികളാണ് അപകടത്തില്‍പെട്ടത്. സാക്കിയ മോള്‍ തോണിയിലുണ്ടായിരുന്ന കീഴൂരിലെ ബാലന്‍ (45), അബ്ദുല്‍ ഖാദര്‍ (35), സുരേഷ് കുട്ടന്‍(30), സത്യന്‍ (37), രവി (35), വിജയന്‍ (42), ദിലീപ് കുട്ടന്‍ (35), ബവിന്‍ (32), കാസര്‍കോട് കസബയിലെ പപ്പു (45), പളനി (30) എന്നിവര്‍ക്കും ശ്രീ കുറുംബാ തോണിയിലുണ്ടായിരുന്ന കീഴൂര്‍ സ്വദേശികളായ ചന്ദ്രന്‍ (40), ഉമേശന്‍ (41), സായിബാബു (41), സുനില്‍ (35), വിജേഷ് (30), അശോകന്‍ (36), ശശി (40), രഞ്ജിത് (40), ലാലു (32), അപകടം കണ്ട് രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങിയ വിനു (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 

ബാലന്റെ പരിക്ക് സാരമുള്ളതാണ്. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചത്. പുഴയില്‍ നിന്ന് കടലിലേക്ക് എടുക്കുന്നതിനിടെയാണ് രണ്ട് തോണികളും അഴിമുഖത്തെ കല്ലില്‍ ഇടിച്ച് മറിഞ്ഞത്. രണ്ട് തോണികളിലുണ്ടായിരുന്ന നാല് എഞ്ചിനുകള്‍ ഉപ്പുവെള്ളം കയറി നശിച്ചു. ഒരു എഞ്ചിന്‍ കാണാതായി. 12 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.