മംഗളൂരു:[www.malabarflash.com] വിവാഹത്തിനായി വിദേശത്തു നിന്നു നാട്ടിലേക്കു പുറപ്പെട്ട പ്രതിശ്രുതവധു വിമാനത്താവളത്തില്‍ നിന്നു കാമുകനോടൊപ്പം പോയി. പയ്യന്നൂര്‍ കേളോത്ത് സ്വദേശിനിയായ ഇരുപത്തിമൂന്നുകാരിയാണ് മംഗളൂരു വിമാനത്താവളത്തില്‍ എത്തിയ ശേഷം കാമുകനോടൊപ്പം നാടുവിട്ടത്. ദുബായില്‍ ജോലി ചെയ്യുന്ന യുവതിയുടെ വിവാഹം അടുത്തദിവസം നടക്കാനിരുന്നതാണ്.
വിവാഹത്തിനായി നാട്ടിലേക്കു പുറപ്പെട്ട യുവതി തിങ്കളാഴ്ച രാവിലെ മംഗളൂരുവില്‍ വിമാനമിറങ്ങി. മംഗളൂരുവില്‍ എത്തിയ ശേഷം വീട്ടിലേക്കു ഫോണ്‍ ചെയ്ത യുവതി, താന്‍ ഒരാളുമായി വര്‍ഷങ്ങളായി അടുപ്പത്തിലാണെന്നും ഇയാളെ വിവാഹം ചെയ്യുകയാണെന്നും അതിനായി കൊല്ലൂരിലേക്കു പോവുകയാണെന്നും അറിയിച്ചു.

യുവതിയും കാമുകനും ദുബായില്‍ എന്‍ജിനീയര്‍മാരാണ്. ഇരുവരും ഒന്നിച്ചാണ് തിങ്കളാഴ്ച ദുബായില്‍ നിന്നു മംഗളൂരുവില്‍ എത്തിയതും.
Keywords: Manglore News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment