കാഞ്ഞങ്ങാട്:[www.malabarflash.com] ബേക്കല്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് മൂന്ന് കേന്ദ്രങ്ങളില്‍ എയര്‍ സ്ട്രിപ്പി (ചെറുകിട വിമാനത്താവളം)ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കി.
വലിയ വിമാനങ്ങളില്‍ ഇറങ്ങി വരുന്നവര്‍ക്ക് എയര്‍സ്ട്രിപ്പുകളുള്ള സ്ഥലങ്ങളിലേക്ക് പോകാന്‍ ചെറുകിട വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും. വിനോദ സഞ്ചാരികളെയും ആഭ്യന്തര യാത്രക്കാരെയും ലക്ഷ്യമിട്ടു കൊണ്ടാണ് വ്യോമയാന മന്ത്രാലയത്തിന്റെ ഈ തീരുമാനം.
വിനോദ സഞ്ചാര കേന്ദ്രങ്ങളായ ബേക്കല്‍ കോട്ടക്ക് പുറമെ വയനാട്, ഇടുക്കി എന്നിവിടങ്ങളിലാണ് ചെറുകിട വിമാനത്താവളങ്ങളാണ് സ്ഥാപിക്കുന്നത്. ബേക്കല്‍ കോട്ടക്ക് അനുവദിച്ച എയര്‍സ്ട്രിപ്പ് മിക്കവാറും പെരിയക്കടുത്ത കാഞ്ഞിരടുക്കത്ത് സ്ഥാപിക്കാനാണ് ഏകദേശ ധാരണ.
വലിയ വിമാനങ്ങളില്‍ ഇറങ്ങി വരുന്നവര്‍ക്ക് എയര്‍സ്ട്രിപ്പുകളുള്ള സ്ഥലങ്ങളിലേക്ക് പോകാന്‍ ചെറുകിട വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും. വിനോദ സഞ്ചാരികളെയും ആഭ്യന്തര യാത്രക്കാരെയും ലക്ഷ്യമിട്ടു കൊണ്ടാണ് വ്യോമയാന മന്ത്രാലയത്തിന്റെ ഈ തീരുമാനം.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment