ജൂലൈ 14ന് രാവിലെയാണ കേസിനാസ്പദമായ സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ കോമ്പൗണ്ടില്‍വെച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തടഞ്ഞുനിര്‍ത്തി പരസ്യമായി അപമാനിക്കുകയും പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികളുടെ മുന്നില്‍വെച്ച് റാഗിങ്ങിന് വിധേയനാക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതുസംബന്ധിച്ച് കുട്ടിയുടെ രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതര്‍ക്കും ആദൂര്‍ പോലീസിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല.
സംഭവം ഒതുക്കിതീര്‍ക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമംനടത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് റാഗിങ്ങിനിരയായ കുട്ടിയുടെ രക്ഷിതാക്കള്‍ കോടതിയില്‍ ഹരജി നല്‍കിയത്. ഇതേതുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിങ്ങ് ചെയ്തവര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment