കണ്ണൂര്‍:[www.malabarflash.com] കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കാറിലെത്തി ആര്‍എസ്എസുകാര്‍ വെട്ടിപ്പരുക്കേല്‍പിച്ചു. നടുവില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യര്‍ഥി സിറാജിനാണു വെട്ടേറ്റത്. സിറാജിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം ഉണ്ടായത്. മുമ്പ് സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസിനു മുന്നില്‍ ബൈക്ക് ആര്‍എസ്എസുകാര്‍ തകര്‍ത്ത സംഭവത്തിലെ സാക്ഷിയാണു വിനീഷ്. സിറാജിനെ വെട്ടിയ പ്രതികളായ ആര്‍എസ്എസുകാരെ തിരിച്ചറിഞ്ഞു.
സുഹൃത്തായ വിനീഷിനൊപ്പം മുറിവില്‍ മരുന്നുവയ്ക്കാന്‍ ആശുപത്രിയിലേക്കു പോവുകയായിരുന്നു സിറാജ്. കാറില്‍ പിന്തുടരുന്നത് ആര്‍എസ്എസുകാരാണെന്നറിഞ്ഞ വിനീഷ് അവര്‍ അടുത്തെത്തിയപ്പോഴേക്കും ബൈക്ക് നിര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
അടുത്തെത്തിയ കാറില്‍നിന്നു സംഘം പുറത്തിറങ്ങി വിനീഷിനെ ലക്ഷ്യമിട്ടു വെട്ടുകയും വെട്ട് ബൈക്കിന്റെ പിന്നിലിരുന്ന സിറാജിനു കൊള്ളുകയുമായിരുന്നു. വിനീഷ് ആക്രമണത്തില്‍നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടു. ആര്‍എസ്എസ് മുതിരമല ഷിബു, കപ്പള്ളി ശ്രീജിത്ത്, ആശാരി സുമേഷ്. വിപിന്‍, ഷിനോജ് എന്നിവരാണ് കാറിലെത്തി ആക്രമണം നടത്തിയത്.

Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment