Latest News

വരന്‍ ഗള്‍ഫില്‍ തന്നെ; വധുവിന് സഹോദരി പുടവകൊടുത്ത് മാലചാര്‍ത്തി

കല്ലട:[www.malabarflash.com] ഗള്‍ഫിലുള്ള വരന്‍ എത്താതിരുന്നതിനാല്‍ വരന്റെ സഹോദരി വധുവിന് പുടവ കൊടുത്ത് വിവാഹം നടത്തി. കുടുംബാംഗങ്ങളുടെ പരസ്പര ധാരണയില്‍ ചൊവ്വാഴ്ച വേങ്ങയിലുള്ള ഓഡിറ്റോറിയത്തില്‍ വിവാഹം നടന്നത്.

ശാസ്താംകോട്ട മനക്കരയിലുള്ള യുവാവും പടിഞ്ഞാറെ കല്ലട സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം നേരത്തെ തീരുമാനിച്ചതായിരുന്നു. എന്നാല്‍ ഗള്‍ഫിലുള്ള വരന് കമ്പനി അവധി നല്‍കിയില്ല. എങ്കിലും ശനിയാഴ്ച എത്തുമെന്ന് വരന്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. 

കമ്പനിയിലെ ഇന്‍ഷൂറന്‍സ് സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ നടക്കുന്നത് കാരണം കല്യാണത്തലേന്ന് പോലും അവധി ലഭിച്ചില്ല. വരന്‍ എത്തില്ലെന്ന് അറിഞ്ഞതോടെ ബന്ധുക്കള്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജുമായി വരെ ബന്ധപ്പെട്ടു. എന്നാല്‍ അവധി ലഭിക്കില്ലെന്ന വിവരമാണ് കിട്ടിയത്. 

എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതിനാല്‍ വിവാഹം മാറ്റാന്‍ കഴിയാത്ത സ്ഥിതിയായി. ഇതോടെ ചെറിയ ആശങ്കയായി. ഒടുവില്‍ ഇരുഭാഗത്തെയും ബന്ധുക്കള്‍ വിവാഹം നടത്താന്‍ തന്നെ തീരുമാനിച്ചു. അങ്ങനെ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ അപൂര്‍വ്വമായ വവാഹ ചടങ്ങ് നടന്നു. 

വരന്റെ സഹോദരി വധുവിന് പുടവ കൊടുത്ത് മാലചാര്‍ത്തി. സദ്യ വട്ടവും എല്ലാം കഴിഞ്ഞശേഷം ചടങ്ങുകള്‍ ഒട്ടും കുറയ്ക്കാതെ വധു വരന്റെ വീട്ടിലേക്ക് പ്രവേശിച്ചു. വരന്‍ വന്ന ശേഷം താലികെട്ട് നടത്താനാണ് തീരുമാനം.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.