കാസര്‍കോട്:[www.malabarflash.com] ചിങ്ങം പുലര്‍ന്നു. ഓണം വരവായി . മുത്തശ്ശിമാരുള്ള വീടുകളില്‍ പടിക്ക് കുറിയും പുവുമിടുന്ന പതിവുണ്ട് ജില്ലക്ക്. അതിനുള്ള പൂവിനു പോലും തമിഴനെ ആശ്രയിക്കേണ്ട ഗതികേടിലാണ് കേരളം. കിട്ടുന്ന ബോണസും അഡ്വാന്‍സ് ശമ്പളവും ഫെസ്റ്റിവെല്‍ അലവന്‍സുകളും വാങ്ങി കേരളം ഓണമുണ്ണുമ്പോഴും ഉടുക്കുമ്പോഴും പട്ടുസാരിക്കും വേഷ്ടി മുണ്ടിനു തമിഴനെത്തന്നെ ശരണം പ്രാപിക്കണം. പച്ചക്കറികളും അരിക്കും വെല്ലത്തിനും പഞ്ചസാരക്കും നാം അന്യരെ ആശ്രയിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. ഇപ്പഴിതാ പുക്കളത്തിനു മിഴിവേകാന്‍ പോലും തമിഴരില്ലാതെ പറ്റില്ലെന്നായിരിക്കുന്നു.
കഴിഞ്ഞ വര്‍ഷം ഓണത്തലേന്ന് കേരളം 50 ടണ്‍ പുവാണ് വാങ്ങി കൂട്ടിയത്. എന്തൊരു വിലയാണ് ഇത്തവണ എങ്ങനെ പൂക്കളമിടും എന്നു കഴിഞ്ഞ തവണ നാം സഹതപിച്ചിരുന്നു. എന്നിട്ടും പൂക്കളം തീര്‍ത്തു. ഇത്തവണ ഇരട്ടിയില്‍ അധികമായിരിക്കുന്നു പുവിന്റെ വില. കഴിഞ്ഞ ഓണത്തിനു ഒരു കിലോ മുല്ലപ്പൂവിന് 1100 രുപയുണ്ടായിരുന്നിടത്ത് ഇപ്പോള്‍ തന്നെ 1700 കടന്നു. കല്യാണ സീസണല്ലാതിരുന്നിട്ടു കുടിയാണ് ഈ വര്‍ദ്ധന. ഓണമെത്തിയില്ല, അതിനു മുമ്പേ തന്നെ അരളിക്ക് 250 രുപയും, ജമന്തിക്ക് 125 രുപയും, റോസിനു 325 രൂപയുമായി വില . പിച്ചിയുടെ വില രണ്ടായിരത്തിന്റെ പടി കടന്നു.
കഴിഞ്ഞ വര്‍ഷം അത്തപ്പുക്കളമിടാന്‍ മാത്രം 10 ടണ്‍ പൂവാണ് കേരളം വാങ്ങിയതെന്നാണ് ഔദ്യോഗിക കണക്ക്. പിന്നീട് ഇങ്ങോട്ട് ദിനം പ്രതി പത്തും ഇരുപതും ടണ്‍ വീതം കുട്ടി വാങ്ങി. ഓണസീസണ്‍ മുന്‍ കൂട്ടി കണക്കാക്കി നേരത്തെ കരാറുറപ്പിച്ച് പൂക്കള്‍ ശേഖരിക്കുന്ന മൊത്തക്കച്ചവടക്കാര്‍ക്കാണ് ഓണചാകര. കര്‍ഷകര്‍ മറ്റു മേഘലയില്‍ എന്ന പോലെ ഇവിടെയും വഞ്ചിക്കപ്പെടുന്നു.
തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, എന്നീ സംസ്ഥാനങ്ങളിലെ വന്‍കിട കൃഷി ഇടങ്ങളായ തിരുപ്പതി, ബംഗലൂരു, മൈസുര്‍, ഹൊസുര്‍, ഹാസന്‍, ഉടുപ്പി, ബഡ്ക്കല്‍ ദിണ്ഡിക്കല്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് കേരളത്തിലേക്ക് പുവെത്തുന്നത്. കഞ്ഞങ്ങാടും കാസര്‍കോടും മംഗലാപുരത്തേയും, ഉടുപ്പി, ഹൊസുര്‍, ബഡ്ക്കല്‍ കേന്ദ്രങ്ങളിലെ കര്‍ഷകരേയും സേലത്തേയുമാണ് നമ്മുടെ ജില്ല ആശ്രയിക്കുന്നത്. സുള്ള്യയില്‍ നിന്നും പാണത്തുര്‍ വഴിയും, മടിക്കേരിയില്‍ നിന്നും പൂ വരുന്നുണ്ട്. റോസാപ്പൂ അധികവും മൈസുര്‍ വഴിയാണ്.
ഓണത്തപ്പന് കാഴ്ച്ച വെക്കാന്‍ കേരളം ടണ്‍ കണക്കിനു പുക്കള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങിക്കുട്ടുമ്പോള്‍ കിട്ടുന്ന ബോണസും, അലവന്‍സും മറ്റും അന്യ സംസ്ഥാനങ്ങളിലേക്ക് കടത്തപ്പെടുന്നു എന്നല്ലാതെ കേരള സര്‍ക്കാരിനു ഒരു നേട്ടവും ഇല്ല. പൂക്കള്‍ക്ക് നികുതി ഉണ്ടെങ്കിലും ആരും ഒടുക്കാറില്ല. പലരും പലവഴിയിലുടേയും കള്ളക്കടത്തായാണ് ഇവ വിപണിയിലേക്കെത്തിക്കുന്നത്. പൊതു തെരുവോരത്തു നടന്നു വരുന്ന വ്യാപരാമയാതിനാല്‍ ആരും ഇതിനെ ഗൗനിക്കാറുമില്ല. മാത്രവുമല്ല, മറ്റു ഒരു മാര്‍ഗവും ഇല്ലാത്തവരും അശരണരുമാണ് ഈ മേഘലയില്‍ കച്ചവടത്തിനായി എത്തിച്ചേരുന്നത്. അവര്‍ക്ക് എന്തെങ്കിലും വക തടയാനുള്ള ആകെയുള്ള പ്രതീക്ഷ ഓണം വിപണി മാത്രമാണ്.
പുക്കള്‍ക്ക് മാത്രമല്ല, സുഗന്ധ വിളകള്‍ക്കും വില കുടിത്തുടങ്ങി. കാശുവാരുന്ന മറ്റൊരു കച്ചവടം നടക്കാനിരിക്കുന്നത് നേന്ത്രന്‍ കായയിലാണ്. പൊന്നിന്റെ വിലയാണ് ഇപ്പോള്‍ തന്നെ കായക്ക്. സാധരണ ഓണക്കാലത്ത് വിളവെടുപ്പ് കൂടുന്നതിനാല്‍ വില കുറയുകയായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ ആ കീഴ്വഴക്കവും മാറി. കേരളത്തെ പഴം തീറ്റിക്കുന്ന മേട്ടൂപ്പാളയത്തില്‍ വന്ന കെടുതിയാണ് കേരളത്തില്‍ വില വര്‍ദ്ധിക്കാന്‍ കാരണം. കഴിഞ്ഞ ഓണം സീസണില്‍ 30 രൂപയുണ്ടായ ഏത്തക്കാക്ക് ഇത്തവണ 75രൂപയാണ്. വിലകുറയാതെ വന്നാല്‍ വ്യാപാരം കുത്തനെ കുറഞ്ഞേക്കുമോ എന്ന ഭയത്തിലാണ് ചെറുകിട വ്യാപാരികള്‍
-പ്രതിഭാരാജന്‍

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment