Latest News

അസ്‌ലം വധം: കൊലയാളികള്‍ക്ക് കാര്‍ എത്തിച്ച യുവാവ് അറസ്റ്റില്‍

നാദാപുരം:[www.malabarflash.com] യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിപറമ്പത്ത് അസ്‌ലമിനെ വധിച്ച കേസില്‍ ആദ്യ അറസ്റ്റ്. കൊലയാളി സംഘത്തിന് കാര്‍ എത്തിച്ച വളയം നിരവുമ്മല്‍ കക്കുഴിയുള്ള പറമ്പത്ത് കുട്ടു എന്ന നിധിനെ(25)യാണ് കുറ്റിയാടി സി.ഐ.ടി. സജീവന്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ സി.പി.എം. പ്രവര്‍ത്തകനാണെന്ന് പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ വയനാട് ഭാഗത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുറ്റിയാടി തൊട്ടില്‍പ്പാലം റോഡിലെ മാവിന്‍ചോട്ടില്‍നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകവിവരം മുന്‍കൂട്ടി അറിഞ്ഞാണ് നിധിന്‍ ഇന്നോവ കാര്‍ വാടകയ്ക്ക് എടുത്ത് അക്രമിസംഘത്തിന് നല്‍കിയത്. ആഗസ്ത് 9-ന് വാണിമേല്‍ സ്വദേശിയില്‍നിന്നാണ് നിധിന്‍ കാര്‍ മേല്‍വാടകയ്ക്ക് എടുത്തത്. 12- നാണ് അസ്ലമിനെ വെട്ടിക്കൊലപ്പെടുത്തിയത്.

കൃത്യം നടന്നതിനുശേഷം നിധിന്റെ മൊബൈല്‍ഫോണും സിമ്മും നശിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഒളി സങ്കേതത്തില്‍നിന്ന് പ്രതി ഉപയോഗിച്ച വസ്ത്രങ്ങളടക്കം തെളിവുകള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു. സംഘത്തില്‍ എത്ര പേരുണ്ടെന്ന വിവരം അറിയില്ലെന്നാണ് നിധിന്‍ പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ പോലീസ് ഇക്കാര്യം പൂര്‍ണമായും വിശ്വസിക്കുന്നില്ല. പ്രതികള്‍ക്കുവേണ്ടി വ്യാപകാന്വേഷണം നടത്തുന്നതായി പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.