Latest News

പി. ആന്റ് പി എഡ്യൂക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ബോര്‍ഡ് രൂപികരിച്ചു

കാസര്‍കോട്:[www.malabarflash.com] ആതുര സേവന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും താഴെക്കിടയിലുള്ളവരുടെ വിദ്യാഭ്യാസ പുരോഗതിയും ലക്ഷ്യമാക്കി പി. ആന്റ്പി എഡ്യൂക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ബോര്‍ഡ് രൂപികരിച്ചു.

എം.എ മഹമൂദ് പാണൂസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് ട്രസ്റ്റ് ഭാരവാഹികളായി ഹസൈനാര്‍ തളങ്കര (ചെയര്‍മാന്‍), ബഷീര്‍ അണങ്കൂര്‍, നസീര്‍ തെരുവത്ത് (വൈ. പ്രസിഡണ്ടുമാര്‍), സഫ്‌വാന്‍ മുസ്ലിയാരകം ( ജനറല്‍ സെക്രട്ടറി), ഖലീല്‍ പാഷ മുംബൈ, അബ്ദുല്‍ റസാക്ക് ബാങ്കോട്, ഷെരീഫ് ചാല (ജോ. സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

സെപ്തംബര്‍ 17 ന് കാസര്‍കോട് തെരുവത്ത് ഉനൈസ് മഹലില്‍ വെച്ച് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ തളങ്കര പാണൂസ് കുടുംബ സംഗമം സംഘടിപ്പിക്കാനും വ്യത്യസ്ത മേഖലയിലുള്ള പ്രമുഖരെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുവാനും തീരൂമാനിച്ചു. ജനറല്‍ സെക്രട്ടറി സഫ്‌വാന്‍ മുസ്ലിയാരകം സ്വാഗതവും എ.ബി.എസ് അബൂബക്കര്‍ (ട്രസ്റ്റ് സ്ഥാപകന്‍) നന്ദിയും പറഞ്ഞു. തളങ്കര പണൂസ് കുടുംബത്തിലെ മുതിര്‍ന്നവരെ ചടങ്ങില്‍ വെച്ച് ആദരിക്കാനും വിദ്യാഭ്യാസത്തില്‍ പ്രാവിണ്യം കാണിക്കുന്ന കുട്ടികള്‍ക്ക് ഉപഹാരം നല്കുവാനും തീരുമാനിച്ചു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.