നീലേശ്വരം:[www.malabarflash.com] റിയോ ഒളിംപിക്സിനു ആശംസകളുമായി വിദ്യാർഥികളുടെ കൂട്ടയോട്ടം. കോട്ടപ്പുറം സി.എച്ച്.എം.കെ.എസ്. ജി.വി.എച്ച്.എസ്.എസിലെ വിദ്യാർഥികളാണ് കൂട്ടയോട്ടം നടത്തിയത്. ജേഴ്സികളണിഞ്ഞാണ് വിദ്യാർഥികൾ ഓടിയത്.
ഒളിംബിക്സിന്റെ സന്ദേശം വിദ്യാർഥികളിലും ജനങ്ങളിലും എത്തിക്കുക എന്നതായിരുന്നു കൂട്ടയോട്ടത്തിന്റെ ലക്ഷ്യം.
പി.ടി.എ പ്രസിഡന്റ് കെ.മുഹമ്മദ്കുഞ്ഞി ഫ്ലാഗ്ഓഫ് ചെയ്തു. പ്രഥമാധ്യപിക കെ.പി ദിനപ്രഭ, എസ്.എം.സി ചെയർമാൻ കെ.പി കമാൽ, രാജുമുട്ടത്ത്, കെ.പത്മനാഭൻ നമ്പൂതിരി, കെ.ഉദയകുമാർ, കെ.രാമചന്ദ്രൻ, സുബൈർ നേതൃത്വം നൽകി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment