Latest News

ഒരു ലക്ഷം രൂപ വിലമതിക്കുന്ന ബ്ലാക്ക്‌ബെറി പോര്‍സ്‌ചേ ഡിസൈന്‍ P9983 ഗ്രാഫൈറ്റ് പുറത്തിറക്കി

ഏകദേശം ഒരു ലക്ഷം രൂപയുടെ അടുത്ത് വിലവരുന്ന ബ്ലാക്ക്‌ബെറിയുടെ പോര്‍സ്‌ചേ ഡിസൈന്‍ പി 9983 ഗ്രാഫൈറ്റ് മോഡല്‍ കമ്പനി പുറത്തിറക്കിയിരിക്കുന്നു.[www.malabarflash.com]

പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ അവതരണത്തോടുകൂടി ബ്ലാക്കബെറി തങ്ങളുടെ പ്രീമിയം സ്മാര്‍ട്ട് ഫോണിന്റെ വില കൂടുതല്‍ വിപുലപ്പെടുത്തിയിരിക്കുകയാണ്.

പുതിയ പ്രിമിയം QWERTY സ്മാര്‍ട്ട്‌ഫോണായ പോര്‍സ്‌ചേ ഡിസൈന്‍ പി 9983 ഗ്രാഫൈറ്റിന് 99,990 രൂപയാണ് വില.

3 ഇഞ്ച് ടച്ച് സ്‌ക്രീന്‍, 720X720പിക്‌സല്‍ റെസല്യൂഷന്‍,330ppi പിക്‌സല്‍ ഡെന്‍സിറ്റി, 1.5GHz ഡ്യുവല്‍ കോര്‍ ക്വാല്‍ക്കം സ്‌നാപ്പ് ഡ്രാഗണ്‍ S4 പ്രോസസ്സര്‍, 2GBറാം, 64GB സ്റ്റോറേജ് എന്നിവ ഇതിന്റെ ഭാഗങ്ങളാണ്.

2100mAh ബാറ്ററി, 8MP ക്യാമറ, 2MP ഫ്രണ്ട് ക്യാമറ, wifi 802.11/a/b/g/n, ബ്ലൂടൂത്ത് 4.0 LTE, FM റേഡിയോ, മൈക്രോ USB, മൈക്രോ HDMI തുടങ്ങിയ കണക്റ്റിവിറ്റികളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. യൂണിക്കായിട്ടുള്ള PIN ഫീച്ചര്‍ ഇതിന്റെ മറ്റൊരു സവിശേഷതയാണ്.






Keywords: Tech News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.