സി.പി.എം സ്ഥാപക നേതാവും, മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ ഗോപാലന്‍ മാസ്റ്ററുടെ സാന്നിദ്ധ്യത്തില്‍ കുറ്റിക്കോലില്‍ സി.പി.ഐയുടെ കൊടി പറക്കാനിരിക്കുകയാണ്. ഇതിനുള്ള കാരണങ്ങള്‍ പലരും പലവൂരു പരിശോധിച്ചു കഴിഞ്ഞതാണല്ലോ.[www.malabarflash.com]
വ്യക്തികള്‍ക്ക് പാടില്ലാത്ത ഈഗോ ചെറിയ തോതിലൊക്കെ പാര്‍ട്ടിയില്‍ ആവാമെന്ന സിപിഎമ്മിലെ അലിഖിത നിയമത്തിന്റെ രക്തസാക്ഷികളാണ് കുറ്റിക്കോലില്‍ നിന്നും കുടു മാറിപ്പോകുന്നത്. കാലിനു മേല്‍ കാലു കയറ്റി വെച്ച് പൊതു സമ്മേളനത്തിനു മുമ്പില്‍, സ്റ്റേജില്‍ ചടഞ്ഞിരിക്കുന്നത് നേതൃത്വത്തിന് ഭുഷണമാണ് എന്ന് അവര്‍ കരുതുന്നു.
മര്‍ക്കട മുഷ്ടിയും തന്‍പ്രമാണിത്വവും നേരിയ തൊതിലെങ്കിലും കൈവശം വെച്ചില്ലെങ്കില്‍ ഈ പാര്‍ട്ടിയെ മുന്നോട്ടു നയിക്കാന്‍ പ്രയാസമായിരിക്കും എന്ന ചിന്ത നേതൃത്വത്തില്‍ നിക്ഷിപ്തങ്ങളാണ്. അണികളും നേതൃത്വവും തമ്മിലുള്ള വിടവുകളും നേതാക്കാളെ ഉദ്വംഗ സോപാനത്തില്‍ കയറ്റി ഇരുത്തി ആരാധിച്ചു വലുതാക്കാനുള്ള നേതൃപ്രേരണയും മറ്റുമെല്ലാം ഈ പ്രസ്ഥാനത്തെ കുറച്ചൊന്നുമല്ല തളര്‍ത്തുന്നത് എന്ന് വെറുതെ സുചിപ്പിച്ചു കൊണ്ട് സി.പി.എമ്മിനു കൈമോശം വന്നു പോയ വിപ്ലവ ബോധവും, പ്രത്യയശാസ്ത്ര ദാരിദ്യവും മറ്റും കുടിക്കലര്‍ന്ന ഒരു പ്രതിഭാസമാണോ കുറ്റിക്കോല്‍ മോഡലില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് നിരീക്ഷിക്കാനാണ് ഈ കുറിപ്പുകാരന്‍ ഇവിടെ ശ്രമിക്കുന്നത്.
സി.പി.എം മാറുന്നത് നേരിയ തോതിലല്ല. അവരുടെ സംസ്‌കാരം, പ്രത്യയശാസ്ത്രങ്ങളില്‍ ആകമാനമാണ് മാറ്റം. പുത്തന്‍ രീതി കെട്ടിപ്പടുക്കാനുള്ള മുന്നേറ്റത്തിനു ഇങ്ങനെയൊക്കെ ആയേ പറ്റു എന്ന് വിശ്വസിക്കുന്ന സഖാക്കളാണ് ഏതിര്‍ ചിന്തകളെ നയിക്കുന്നവരെ മറു ചേരികളില്‍ എത്തിക്കുന്ന്ത്.
വെളുത്തവനില്‍ നിന്നും കറുത്തവനിലേക്കുള്ള അധികാര കൈമാറ്റമല്ലാതെ സ്വാതന്ത്യം ഇനിയും അകലെ എന്നു വിശ്വസിച്ചു കൊണ്ടായിരുന്നു സ്വതന്ത്ര ഭാരതത്തില്‍ സി.പി.എം പ്രവര്‍ത്തിച്ചു വന്നിരുന്നത്. “തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യം ജനാധിപത്യ വിപ്ലവത്തിലുടെ” എന്ന മുദ്രാവാക്യത്തില്‍ അകൃഷ്ടരായാണ് അന്ന് പാര്‍ട്ടിയിലേക്ക് ആളുകള്‍ ഒഴുകിയെത്തിയിരുന്നത്. ആദ്ധ്യാത്മികതയില്‍ നിന്നും രക്ഷപ്പെട്ട് ഭൗതികവാദത്തിലേക്കുള്ള ജൈത്രയാത്ര എന്നായിരുന്നു അന്ന് പാര്‍ട്ടി ആഹ്വാനമെങ്കില്‍ ഇന്ന് അത് തിരിച്ചയായി മാറിക്കൊണ്ടിരിക്കുന്നു.
വെളുത്തവനില്‍ നിന്നും കറുത്തവനിലേക്കുള്ള അധികാര കൈമാറ്റമല്ലാതെ സ്വാതനത്ര്യം ഇനിയും അകലെ എന്ന് പറഞ്ഞ് ജനങ്ങളെ സംഘടിപ്പിച്ച പാര്‍ട്ടി പിന്നീട് ഗാന്ധിജിയെ അംഗീകരിച്ചു തുടങ്ങി. ഇത് സമര്‍ത്ഥിക്കാന്‍ ഈഎംഎസിന് “ഗാന്ധിയും ഗാന്ധീസവും” എന്ന പുസ്തകം വരെ എഴുതേണ്ടി വന്നു. പിന്നീട് ഇങ്ങോട്ട് വെച്ചടി മാറ്റങ്ങളായിരുന്നു. ഓരോ മാറ്റങ്ങളും മാര്‍ക്‌സിസത്തിന്റെ അടിവേരിലേക്കുള്ള കോടാലികളായി മാറിക്കൊണ്ടിരുന്നു.

ശബരിമലയിലേക്ക് കെട്ടു നിറച്ചാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തു പോകേണ്ടി വരുന്ന അവസ്ഥയൊക്കെ മാറി. ഗണഹോമവും, വീടു കുടികൂടുമ്പോള്‍ ദൈവ പ്രീതിക്കായി കോഴിയുടെ തലയറുത്ത് വീടിനു കുറുകെ എറിയുന്നത് അനാചാരമല്ലാതെയായി. പൂജാരിയും തെയ്യക്കാരനും ശാന്തിക്കാരനുമെല്ലാം സഖാക്കളും അവര്‍ പ്രചരിപ്പിക്കുന്ന വിശ്വാസ പ്രമാണങ്ങള്‍ വോട്ടു ബാങ്കുകളുമായി.
മാറ്റങ്ങള്‍ കൊടുങ്കാറ്റായപ്പോള്‍ വിവേകാന്ദന്‍ സംപൂജ്യനും അദ്ദേഹത്തിന്റെ ചിത്രം പ്രദര്‍ശന യോഗ്യവുമായി. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിനും മുമ്പായി “യേശുവാണ് ശരി ”എന്ന വേദവാക്യം പാര്‍ട്ടി മുദ്രാവാക്യമായി മാറി. ടാബ്ലോ പുലിവാലായെങ്കിലും ശ്രീ നാരായണഗുരു ജയന്തി ഉല്‍സവമായത് 2015 മുതല്‍ക്കാണ്.
മോഡി യോഗ കൊണ്ടു വന്നപ്പോള്‍ ആദ്ധ്യാത്മിക പരിവേഷമുണ്ടെങ്കിലും യോഗ കവാത്തിനേക്കാള്‍ മേന്മയുള്ളതാണെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞു. ശങ്കരാചാര്യരേയും, ഗുരുവിന്റെ ദൈവദശകത്തേയും പ്രകീര്‍ത്തിക്കാനും അതിനകത്തെ സത്തയെ വ്യാഖ്യാനിക്കാനും പാര്‍ട്ടി മുന്നോട്ടു വന്നു. പാര്‍ട്ടി സമരങ്ങളില്‍ വിപ്ലവാലാപനത്തിനോടൊപ്പം ആദ്ധ്യാത്മക കവിതകളും വചന ശ്ലോകങ്ങളും ഇടം പിടിച്ചു.
പാര്‍ട്ടി ആകെ മാറി. മുമ്പ് പറയാന്‍ മടിച്ചതൊക്കെ മറയില്ലാതെ പറയാന്‍ തയ്യാറായതോടെ മാറാന്‍ കുട്ടാക്കാത്ത സിപിഎയിലേക്ക് സമ്പൂര്‍ണ വിപ്ലാവ അമിതാനുരാഗികള്‍ ചേക്കേറിത്തുടങ്ങി. പാര്‍ട്ടിയിലെ നിലനില്‍ക്കുന്ന ഉള്‍പ്പോരിനോടൊപ്പം കുറ്റിക്കോലില്‍ ഇതും കുടി ചേര്‍ത്തു വായിക്കാന്‍ കഴിയണം.
സാമുഹ്യ പരിഷ്‌കര്‍ത്താക്കളുടെ ജന്മദിനങ്ങളുടെ ആഘോഷം ദൈവമായി തീര്‍ന്ന ശ്രീകൃഷ ജയന്തി പോലും കേവലം മതാധിഷ്ഠിതമാക്കുന്നവര്‍ക്ക് വിട്ടു കൊടുക്കാന്‍ ഇനി പാര്‍ട്ടി തയ്യാറാവില്ല. കൃഷ്ണപിള്ള ദിനത്തിനു ശേഷം വരാനിരിക്കുന്ന ചട്ടമ്പി സ്വാമികള്‍ തൊട്ടു അയ്യങ്കാളിയുടെ വരെ ജയന്തി ആഘോഷങ്ങളില്‍ വരെ പാര്‍ട്ടി ഇനി ശ്രദ്ധ ഊന്നും. ഇത്തരം കാര്യങ്ങള്‍ നമുക്ക് തുടര്‍ന്ന് ചര്‍ച്ച ചെയ്യാം.
-പ്രതിഭാരാജന്‍
-പ്രതിഭാരാജന്‍
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment