Latest News

നടന്‍ സാഗര്‍ ഷിയാസ് അന്തരിച്ചു

മൂവാറ്റുപുഴ:[www.malabarflash.com]സിനിമ - മിമിക്രി താരം സാഗര്‍ ഷിയാസ് (50) അന്തരിച്ചു. മൂവാറ്റുപുഴ അടൂപറമ്പ് കമ്പനിപ്പടി തെങ്ങുംമൂട്ടില്‍ പരേതരായ സുലൈമാന്റെയും സൈനബയുടെയും മകനാണ്. ചോറ്റാനിക്കരയിലെ ടാറ്റ ആശുപത്രിയില്‍ കരള്‍ രോഗത്തിന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി എട്ടേമുക്കാലോടെയായിരുന്നു മരണം.

75 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മിമിക്രിയിലൂടെ കലാരംഗത്തെത്തിയ സാഗര്‍ ഷിയാസ് സിനിമയിലെത്തിയപ്പോഴും മിമിക്രിയെ കൈവിട്ടിരുന്നില്ല. 'മാനത്തെ കൊട്ടാരം' എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്.

മായാവി, ഒന്നാമന്‍, ദുബായ്, ജൂനിയര്‍ മാന്‍ഡ്രേക്, അമര്‍ അക്ബര്‍ അന്തോണി, ബാംഗ്ലൂര്‍ ഡേയ്‌സ്, ഉദയം, ദ കിങ് മേക്കര്‍, ലീഡര്‍, ദുബായ്, കണ്ണാടിക്കടവത്ത്, പഞ്ചപാണ്ഡവര്‍, അഞ്ചരക്കല്യാണം, കല്യാണ ഉണ്ണികള്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

മിമിക്രിയിലൂടെ അഭിനയരംഗത്ത് എത്തിയ ഷിയാസ് തമിഴ്‌സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ അപരനായും വേദികളില്‍ നിറഞ്ഞു.

ദിലീപ്, നാദിര്‍ഷ, അബി തുടങ്ങിയവര്‍ക്കൊപ്പം മിമിക്രി കലാരംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ആക്ഷേപഹാസ്യത്തിന്റെ സവിശേഷസ്വരം കൊണ്ടും ശ്രദ്ധേയനായിരുന്നു സാഗര്‍ ഷിയാസ്. നാദിര്‍ഷായോടൊപ്പം 'ദേ മാവേലി കൊമ്പത്ത്' എന്ന ആക്ഷേപഹാസ്യ ഓണക്കാസറ്റില്‍ പരിപാടി അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു.

ഏഷ്യാനെറ്റിന്റ സിനിമാല പ്രോഗ്രാമിലും ശ്രദ്ധേയമായ വേഷം ചെയ്തു. നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ അബി, ബഷീര്‍ എന്നിവര്‍ക്കൊപ്പം മൂവാറ്റുപുഴയിലെ വേദിയില്‍ നിന്നാണ് തുടക്കം. പിന്നീട് കൊച്ചിന്‍ ഓസ്‌കാറിലും അബിയുടെ സാഗര്‍ ട്രൂപ്പിലുമെത്തി. വിവിധ സീരിയലുകളിലും ശ്രദ്ധേയമായ വേഷം ചെയ്തു. പത്ത് ദിവസമായി ടാറ്റ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.