സ്വീറ്റിയുടെ കഥ പലപ്പോഴും [www.malabarflash.com] ഓർക്കാറുള്ളത് നെഞ്ചിൽ ഒരു ആന്തലോടെയാണ്. പത്തുവയസ്സുള്ള പെൺകുട്ടിയുടെ മുഖവും ശരീരവുമുള്ള സ്വീറ്റിയെന്ന പെൺ റോബോട്ടിനെ ഇന്റർനെറ്റിൽ വിൽപ്പനയ്ക്ക് വച്ചതും. സ്വീറ്റിയെ അന്വേഷിച്ചെത്തിയ മനോരോഗികളും ഒരിക്കൽ വാർത്തയായിരുന്നു. കുട്ടികളെ പോലും വെറുതെ വിടാൻ കഴിയാത്ത തലത്തിലേയ്ക്ക് നാടും ലൈംഗിക മനോരോഗികളും വളരുന്നത് ഉൾക്കിടിലത്തോടെ മാത്രമേ കണ്ടുനിൽക്കാനാവൂ.
പെരുമ്പാവൂരിലെ ജിഷ ഓർമ്മിപ്പിച്ചത് സ്വന്തം വീടുകളിൽ പോലും പെൺകുട്ടികൾ സുരക്ഷിതരല്ലായെന്നായിരുന്നു. എന്താണ് വിശ്വസിക്കേണ്ടത് ആരെയാണ് വിശ്വസിക്കേണ്ടത് എന്ന കൃത്യമായ തിരിച്ചറിവില്ലാത്ത അവസ്ഥയിലൂടെയും ദിനങ്ങളിലൂടെയുമാണ് ഓരോ സ്ത്രീയും ഇന്ന് അവളുടെ ജീവിതം തള്ളിനീക്കുന്നത്. പൊതുവെ അശ്ലീല സൈറ്റുകളിൽ കാണുന്ന അനുഭവങ്ങളെ പലപ്പോഴും യാഥാർത്ഥ്യവൽകരിയ്ക്കാൻ മോഹിക്കുന്ന ആൺ വൈകാരികതകളിലേക്കാണ് അശ്ലീലവീഡിയോകളുടെ വിൽപ്പന പൊടിപൊടിക്കുന്നു എന്ന വാർത്തയും കൂട്ടിവായിക്കപ്പെടേണ്ടത്.
ഉത്തർപ്രദേശിൽ 5 മിനിട്ടു വരെ ദൈർഘ്യമുള്ള അശ്ലീലവീഡിയോകൾ 150 രൂപയ്ക്കു വരെ വാങ്ങാനും വിൽക്കാനും ആളുകൾ മത്സരിക്കുന്നു. ഇത് വാങ്ങിക്കൊണ്ടു പോകുന്നവരിൽ അധികവും കൗമാരപ്രായക്കാരോ യുവാക്കളോ ആണെന്നുള്ളതാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഒറ്റയ്ക്ക് ഒരു പെൺകുട്ടിയെ അതിക്രൂരമായി കീഴ്പ്പെടുത്തുന്നതോ കൂട്ടമായി അക്രമിക്കുന്നതോ ആയ വ്യത്യസ്ത തരം വീഡിയോകൾ ഇവിടെ ലഭ്യമാണ്. ആവശ്യക്കാർക്ക് ഫോണിലേക്കോ ഡ്രൈവുകളിലേയ്ക്കോ കടയിൽ നിന്നും കോപ്പി ചെയ്തു കൊടുക്കും. എന്താണ് ഇത്തരം അശ്ലീലവീഡിയോകളെ ഇത്ര ജനപ്രിയമാക്കുന്നത്?
ഓൺലൈനിൽഅശ്ലീല വീഡിയോകൾ തിരയാത്തവരും കാണാത്തവരും കുറവല്ല. അതിൽ തന്നെ പല വിധമുണ്ടാകും. ചിലർക്ക് കുറച്ചു റൊമാൻസ് ഇഷ്ടപ്പെടുമ്പോൾ മറ്റു പലർക്കും കീഴ്പ്പെടുത്തുന്ന രീതികളോട് ആവേശം ഉണ്ടാകും. ഇതൊന്നുമില്ലെങ്കിലും അഭിനയിക്കുന്നതാണെന്നു അറിഞ്ഞാൽ പോലും പ്രൊഫെഷണൽ അശ്ലീലവീഡിയോകളും ആസ്വദിക്കുന്നവരാണ് ഏറെയും. ഇതൊക്കെയും മാനസികമായ അഭിനിവേശങ്ങളുടെ ഒരു തലം എന്ന് പറഞ്ഞു മാറ്റി വയ്ക്കുമ്പോൾ പോലും അശ്ലീല വീഡിയോകൾ ആസ്വദിയ്ക്കുന്നവർ പകരുന്ന ഒരു ഭയം കണ്ടില്ലെന്നു നടിയ്ക്കാൻ കഴിയുന്നതല്ല.
പങ്കാളിയെ വേദനിപ്പിക്കുന്നതിലൂടെ ലൈംഗികമായ ആനന്ദം കണ്ടെത്താൻ കഴിയുന്ന ഫ്രസ്ട്രേറ്റഡ് ആയ ഒരു സമൂഹമുണ്ട് എന്നത് എത്ര ആധി പിടിപ്പിക്കുന്ന ഒരു സത്യമാണ്. പങ്കാളികളുടെ ഇത്തരത്തിലുള്ള മാനസീകവൈകൃതങ്ങൾ നിശ്ശബ്ദം സഹിക്കുന്ന എത്രയെത്രജന്മങ്ങളുണ്ടാവും. പൊതുജനമധ്യത്തിൽ മാന്യതയുടെ മുഖംമൂടിയണിയുന്ന ഇത്തരക്കാരെ എങ്ങനെ കൈകാര്യം ചെയ്യണം എന്നു പറയേണ്ടത് മനശ്ശാസ്ത്രഞ്ജരാണ്.കാരണം ഇതും മാനസിക രോഗത്തിന്റെ വിഭാഗത്തിൽ പെടുന്നതാണ്. പലപ്പോഴും ഇത്തരം വ്യക്തികൾ റേപ്പ് വീഡിയോകളുടെയും ആരാധകരാണ്. വേദനിപ്പിച്ചു നേടുന്ന സംതൃപ്തി മാത്രമാണ് ഇവർക്ക് സ്വസ്ഥത നൽകുന്നത്, എന്നാൽ ഇരകളായി മാറുന്നത് നിസ്സഹായരായ പെൺജന്മങ്ങളാണ്.
മറ്റുള്ളവരുടെ വേദനകൾ ആസ്വദിക്കുക. അതിനെ അതിനിഗൂഡമായി നോക്കി നിന്ന് സന്തോഷിക്കുക എന്ന മനോനിലയുമായി നടക്കുന്ന നിരവധിയാളുകൾ നമുക്കൊപ്പമുണ്ട്. എന്നാൽ ലൈംഗികതയുടെ കാര്യത്തിൽ ഇത്തിരി കൂടി മാറ്റി നിർത്തലുകൾ ഉണ്ടാകണം. പുരുഷത്വം എന്നാൽ അധികാരപ്രദർശനം നടത്താനുള്ള ശരീരങ്ങൾ മാത്രമായി മാറ്റാനാണ് ചിലർക്കിഷ്ടം. കീഴ്‌പ്പെടുത്തി നേടുന്നതിലൂടെ മാത്രമേ ആണത്തം തിളക്കമുള്ളതാകൂ എന്നും ഇവർ തെറ്റിദ്ധരിക്കുന്നു.
ഇതൊക്കെയും ഒരുതരം മാനസിക രോഗമായി തന്നെ കരുതാം. കാരണം ലോകം എപ്പോഴും സമതുലനാവസ്ഥയിൽ പോകേണ്ടതുണ്ട്. കൃത്യമായ തുലനാവസ്ഥ എന്തിലും ലോകം അവകാശപ്പെടുന്നുണ്ട്. പരസ്പരമുള്ള ബഹുമാനങ്ങളാലും സ്നേഹത്താലും അത് ബന്ധങ്ങളിൽ നിലനിൽക്കുമ്പോൾ ആ തുലനാവസ്ഥ നഷ്ടപ്പെടുന്നുണ്ടെങ്കിൽ അത് ഉറപ്പായും മനോനിലയിലുള്ള വ്യത്യാസംതന്നെയല്ലേ? അശ്ലീല വീഡിയോ കാണുന്നത് മനോവൈകല്യമായി കാണാൻ ആകില്ലെങ്കിലും ഇത്തരം ബലാത്സംഗ വീഡിയോകൾ കാണുന്നത് മനസ്സിലാക്കി തരുന്നത് മനസ്സുകളുടെ സാഡിസം തന്നെയാണ്. അങ്ങനെയുള്ളവർ തീർച്ചയായുംസ്വഭാവ വൈകല്യത്തിന് ചികിൽസിക്കപ്പെടേണ്ടതുണ്ട്.
Keywords: News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment