കൊല്ലം:[www.malabarflash.com] ആശുപത്രിയിലേക്ക് പോയ യുവാവിനെ മര്‍ദിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍. എ.ആര്‍ ക്യാമ്പിലെ മാഷ് ദാസിനെയാണ് അന്വേഷണ വിധേയമായി സിറ്റി പോലീസ് കമീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്.
കുട്ടിയുമായി ബൈക്കില്‍ യാത്ര ചെയ്ത കൊല്ലം സ്വദേശി സന്തോഷ് ഫെലിക്‌സി (34)ന്റെ തലക്ക് വയര്‍ലസ് സെറ്റ് കൊണ്ടാണ് പോലീസുകാരന്‍ അടിച്ചത്. ചെവിക്ക് മുകളില്‍ ഗുരുതര പരിക്കേറ്റ സന്തോഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകീട്ട് 5.30ഓടെ കൊല്ലം കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോക്ക് സമീപം ആശ്രാമം ലിങ്ക് റോഡിലാണ് സംഭവം. പോലീസിന്റെ വാഹന പരിശോധനക്കിടെയാണ് യുവാവിന് അടിയേറ്റത്. കടപ്പാക്കടയിലെ ആശുപത്രിയിലുള്ള മാതാവിനും ഭാര്യക്കും പണം നല്‍കാന്‍ പോകവേ ലിങ്ക് റോഡില്‍ രണ്ട് പോലീസുകാര്‍ കൈകാണിച്ചു. ബൈക്ക് ഒതുക്കിവെച്ചപ്പോള്‍ ഓടിയത്തെിയ ഉദ്യോഗസ്ഥന്‍ 'കൈ കാണിച്ചാലും നിര്‍ത്തില്ലടാ' എന്ന് ആക്രോശിച്ച് വയര്‍ലെസ് സെറ്റ് കൊണ്ട് അടിക്കുകയായിരുന്നെന്ന് സന്തോഷ് പറഞ്ഞു.
നെറ്റിയുടെ ഇടതുവശം മുറിഞ്ഞ് രക്തം വന്നതോടെ സമീപത്തുണ്ടായിരുന്നവര്‍ ഓടിയത്തെി. പ്രശ്‌നം രൂക്ഷമായതോടെ വാഹനപരിശോധന നടത്തിയ പോലീസുകാര്‍ സ്ഥലംവിട്ടു. ഇതിനിടെ, സന്തോഷിന്റെ ഒന്നര വയസ്സുള്ള മകനുമായി ഭാര്യയും മാതാവും സ്ഥലത്തത്തെി. ആക്രമിച്ച ഉദ്യോഗസ്ഥന്‍ വരാതെ ആശുപത്രിയില്‍ പോകേണ്ടെന്നുപറഞ്ഞ് ആള്‍ക്കാര്‍ തടിച്ചുകൂടിയതോടെ ഗതാഗതം തടസ്സപ്പെട്ടു.
എ.സി.പി ജോര്‍ജ് കോശിയുടെ നേതൃത്വത്തില്‍ പോലീസ് എത്തി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ പിരിഞ്ഞുപോകില്ലെന്ന് കൂടിനിന്നവര്‍ പറഞ്ഞു. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ എ.ആര്‍ ക്യാമ്പില്‍നിന്ന് കൂടുതല്‍ പോലീസത്തെി. സന്തോഷിനെ പോലീസ് ജീപ്പില്‍ ആശുപത്രിയിലത്തെിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആശുപത്രിച്ചെലവ് വഹിക്കുമെന്നും എ.സി.പി അറിയിച്ചതായി സന്തോഷ് പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment