റായ്പൂര്‍ [www.malabarflash.com]: അമ്മയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ വിചാരണ നേരിടുന്ന യുവാവിനെ സഹതടവുകാര്‍ തല്ലിക്കൊന്നു. ഛത്തീസ്ഗഡിലെ ദര്‍ഗ് സെന്‍ട്രല്‍ ജയിലിലാണ് സംഭവം. വ്യാഴാഴ്ച രാവിലെയാണ് ജയില്‍ വളപ്പില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. മദ്യലഹരിയില്‍ അമ്മയെ പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ 32കാരനാണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടര്‍ന്ന് അറസ്റ്റിലായ ഇയാളെ കോടതിയില്‍ ഹാജരക്കിയ ശേഷം ബുധനാഴ്ചയാണ് ജയിലില്‍ എത്തിച്ചത്. കോടതിയില്‍ എത്തിച്ചപ്പോഴും ഇയാള്‍ക്കെതിരെ ആക്രമണശ്രമമുണ്ടായിരുന്നു. അഭിഭാഷകരാണ് കോടതിയില്‍ ഇയാളെ ആക്രമിക്കാന്‍ ശ്രമിച്ചത്.
കൊലപാതകക്കേസില്‍ ജയിലില്‍ കഴിയുന്ന സന്തോഷ് ഗാഡ, ദിനേഷ് തിവാരി എന്നിവരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് പോലീസ് ദര്‍ഗ് സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ജയിലില്‍ എത്തിച്ച പ്രതി അമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ആളാണെന്ന വാര്‍ത്ത പ്രചരിച്ചതോടെയാണ് മറ്റ് തടവുകാര്‍ ഇയാളെ ആക്രമിച്ചത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment