കാസര്‍കോട്:[www.malabarflash.com] രാഷ്ട്രത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനത്തില്‍ എസ് വൈ എസ് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചട്ടഞ്ചാലില്‍ ദേശരക്ഷാവലയം സൃഷ്ടിക്കും.
രാഷ്ട്രത്തിന്റെ മതേതരത്വവും അഖണ്ഡതയും ചോദ്യം ചെയ്യപ്പെടുന്ന വര്‍ത്തമാനകാലത്ത് രാജ്യസുരക്ഷ ഉത്‌ഘോഷിച്ച് എസ് വൈ എസ് സംഘടിപ്പിക്കുന്ന ദേശരക്ഷാ വലയത്തിന് മുന്നോടിയായി 55-ാം മൈലില്‍നിന്ന് ചട്ടഞ്ചാല്‍ ടൗണിലേക്ക് സ്വഫ്‌വ അംഗങ്ങളുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിന റാലി നടക്കും.
എസ് വൈ എസ് സംസ്ഥന സെക്രട്ടറി പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ സ്വാതന്ത്ര്യദിന അനുസ്മരണ പ്രഭാഷണം നടത്തും.
ജില്ലാ സുന്നി സെന്ററില്‍ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ജില്ലാ എസ് വൈ എസ് എക്‌സിക്യൂട്ടീവ് യോഗം ദേശരക്ഷാ വലയത്തിന് അന്തിമരൂപം നല്‍കി.
സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അശ്‌റഫ് കരിപ്പൊടി, അബ്ദുല്‍ ജബ്ബാര്‍ മിസ്ബാഹി, പി ഇ താജുദ്ദീന്‍, തോക്കെ മുഹമ്മദ് സഖാഫി, സിദ്ദീഖ് സഖാഫി ആവളം, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ വാഹിദ് സഖാഫി, അശ്‌റഫ് മൗലവി കുമ്പഡാജെ, ഇല്യാസ് കൊറ്റുമ്പ, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, കുണിയ അഹ്മദ് മൗലവി, ബശീര്‍ മങ്കയം, നൗഷാദ് അമാനി, ജലീല്‍ സഖാഫി മാവിലാടം, കരീം ദര്‍ബാര്‍കട്ട, അബ്ദുര്‍റസാഖ് സഖാഫി പള്ളങ്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു. പാത്തൂര്‍ മുഹമ്മദ് സഖാഫി സ്വാഗതവും ബശീര്‍ പുളിക്കൂര്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment