വെള്ളരിക്കുണ്ട്:[www.malabarflash.com] പതിനാറുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി രണ്ട് വര്‍ഷത്തോളം ലൈംഗീകമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.
വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കൊന്നക്കാട്ടുവെച്ചാണ് പെണ്‍കുട്ടിയെ 30 കാരനും സുഹൃത്തായ 40 കാരനും പീഡിപ്പിച്ചതെന്നാണ് പരാതി. 2010 മുതല്‍ 2012 വരെയാണ് കൊന്നക്കാട്ടെ വാടക വീട്ടിലും മറ്റുമായി പെണ്‍കുട്ടിയെ ഇരുവരുംചേര്‍ന്ന് പീഡനത്തിനിരയാക്കിയത്. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് പെണ്‍കുട്ടിയെ ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
പിന്നീട് പെണ്‍കുട്ടിയും കുടുംബവും താമസംമാറി പാലക്കാട്ടേക്ക് പോയി. മുമ്പ് പീഡിപ്പിച്ചകാര്യം പറഞ്ഞ് ഇവര്‍ വീണ്ടും പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ രക്ഷിതാക്കള്‍ പാലക്കാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പാലക്കാട് പോലീസ് പരാതി വെള്ളരിക്കുണ്ട് പോലീസിന് കൈമാറുകയാണുണ്ടായത്.
പീഡനത്തിനിരയായെന്ന് പരാതിപ്പെട്ട പെണ്‍കുട്ടിയുടെ മൊഴിരേഖപ്പെടുത്താന്‍ വെള്ളരിക്കുണ്ട് സി ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പാലക്കാട്ടേക്ക് പോയിട്ടുണ്ട്. പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment