അഡൂര്‍ [www.malabarflash.com]: അഡൂരില്‍ നിന്ന് ഒരു വര്‍ഷം മുമ്പു ഹോട്ടല്‍ പണിക്ക് എറണാകുളത്തേക്കു പോയ 20 കാരനെ കുറിച്ച് ആറുമാസമായി ഒരു വിവരവുമില്ലെന്നു പിതാവ് പോലീസില്‍ പരാതിപ്പെട്ടു. അഡൂര്‍ ചീനപ്പാടിയിലെ മുഹമ്മദാണ് തന്റെ മകന്‍ അബ്‌ദുള്‍ ഹാരിസിനെക്കുറിച്ച് ആറുമാസമായി ഒരു വിവരവുമില്ലെന്ന് ആദൂര്‍ പോലീസില്‍ പരാതിപ്പെട്ടത്. പോലീസ് അന്വേഷണമാരംഭിച്ചു. ഒരു വര്‍ഷംമുമ്പാണ് ഹാരിസ് ഹോട്ടല്‍ ജോലിക്കെന്നു പറഞ്ഞ് എറണാകുളത്തേക്കു പോയതെന്നു പരാതിയില്‍ പറഞ്ഞു. പോയി ആറുമാസം വരെ ഫോണില്‍ ബന്ധപ്പെടുമായിരുന്നു.
പിന്നെ ഫോണ്‍ ബെല്ലടിക്കുമ്പോള്‍ കോള്‍ കട്ടുചെയ്യുന്നതു പതിവായി. അതിനുശേഷം വിളിക്കുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നു മറുപടി ലഭിക്കുന്നു. ആറുമാസമായി മകനെ കുറിച്ചു ഒരു വിവരവുമില്ല-പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment