Latest News

സ്‌കൂള്‍-കോളേജ് പരിസരങ്ങളില്‍ കഞ്ചാവു വില്‍പ്പനയ്ക്കു ശ്രമിച്ച 2 പേര്‍ അറസ്റ്റില്‍


ചട്ടഞ്ചാല്‍: [www.malabarflash.com] സ്‌കൂള്‍-കോളേജ് പരിസരങ്ങളില്‍ കഞ്ചാവു വില്‍പ്പനയ്ക്കു ശ്രമിച്ച രണ്ടുപേരെ വിദ്യാനഗര്‍ എസ്.ഐ.അജിത് കുമാറും എ.എസ്.ഐ ഉണ്ണികൃഷ്ണനും ചേര്‍ന്നു അറസ്റ്റു ചെയ്തു. ബെണ്ടിച്ചാല്‍ മണ്ഡലിപ്പാറ ഹൗസിലെ എ. നൗഫല്‍ (20), ചട്ടഞ്ചാല്‍ മുണ്ടോട് ബേര്‍ക്കാട് ഹൗസിലെ എം അഫ്‌സല്‍ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്ന് അഞ്ചു പാക്കറ്റ് കഞ്ചാവു പിടിച്ചെടുത്തു. ചട്ടഞ്ചാല്‍ ഹൈസ്‌കൂള്‍, മലബാര്‍ കോളേജ് പരിസരങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്നു പോലീസ് പറഞ്ഞു.


Keywords: Chattanchal, Ganja, Students, Arrest, Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.