Latest News

കാര്‍ നിയന്ത്രണം വിട്ട്‌ മറിഞ്ഞ്‌ ബി.ജെ.പി ജില്ലാ പ്രസിഡണ്ട്‌ ഉള്‍പ്പെടെ 5 പേര്‍ക്ക്‌ പരിക്ക്‌


കാഞ്ഞങ്ങാട്: [www.malabarflash.com] കാര്‍ മറിഞ്ഞ് ബി.ജെ.പി നേതാക്കള്‍ക്കു പരിക്ക്. ജില്ലാ പ്രസിഡണ്ട് കെ. ശ്രീകാന്ത്, ഉദുമ മണ്ഡലം സെക്രട്ടറി ദിലീപ് കുമാര്‍, കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ, അഡൂരിലെ പ്രദീപ്, ഡ്രൈവര്‍ കുംബളയിലെ ഗുരുപ്രസാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വിദ്യാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെ പള്ളിക്കര, ചേറ്റുക്കുണ്ടിലാണ് അപകടം. കോഴിക്കോട്ട് നടന്ന ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ശ്രീകാന്തും മറ്റുള്ളവരും. കാര്‍ ചേറ്റുക്കുണ്ടില്‍ എത്തിയപ്പോള്‍ നിയന്ത്രണം തെറ്റി തലകീഴായി മറിയുകയായിരുന്നു. അപകടത്തിന്റെ ശബ്ദംകേട്ട് ഓടിക്കൂടിയവരാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ഭാഗ്യത്തിനാണ് വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടത്.


Keywords: Kanhangad, Kasaragod, Accident, car, Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.