Latest News

ഉദുമ പളളത്തില്‍ വീണ്ടും അപകടം; കാറുകള്‍ കൂട്ടിയിടിച്ചു

ഉദുമ:[www.malabarflash.com] രണ്ടാഴ്ച മുമ്പ് കാറും ബൈക്കും കൂട്ടിയിടിച്ച് തെക്കില്‍ സ്വദേശി മരിച്ച അതേ സ്ഥലത്ത്, ഉദുമ പളളം രഞ്ജീസ് തിയേറററിന് സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ബുധനാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം.

ഉദുമ ഭാഗത്ത് നിന്നും പാലക്കുന്നിലേക്ക് പോവുകയായിരുന്ന കെ.എല്‍.60 എ 7356 വാഗണര്‍ കാറും പളളം റെയില്‍വേ അണ്ടര്‍ ബ്രിഡ്ജില്‍ നിന്നും മെയിന്‍ റോഡിലേക്ക് കയറിയ കെഎല്‍ 60 ജെ 7612 ആര്‍ട്ടോകാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറുകള്‍ക്ക് കേടുപാട് സംഭവിച്ചതല്ലാതെ ആര്‍ക്കും പരിക്കേററില്ല.

അതേ സമയം വാഗണര്‍ കാറിലുണ്ടായിരുന്നവര്‍ ആള്‍ട്ടോ കാര്‍ ഓടിച്ച ഡ്രൈവറെ മര്‍ദ്ദിച്ചത് നേരിയ തോതില്‍ സംഘര്‍ഷമുണ്ടാക്കി. നാട്ടുകാര്‍ ഇടപ്പെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

അതിനിടെ വാഹനത്തിലുണ്ടായിരുന്നവര്‍ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ബേക്കല്‍ എസ്.ഐയുടെ നേതൃത്വത്തിലുളള പോലീസ് സംഘം കാറില്‍ നിന്നും മദ്യകുപ്പികള്‍ കണ്ടെത്തി.രണ്ട് കാറിലുണ്ടായിരുന്നവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.