Latest News

എരിയാലില്‍ ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു


എരിയാല്‍: [www.malabarflash.com]കാര്‍ എതിരെവന്ന ലോറിയുമായി കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു. മൊഗ്രാല്‍ കടവത്തെ എം കെ കുഞ്ഞിമാഹിന്‍ (70) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11 മണിയോടെ എരിയാല്‍ ദേശീയ പാതയിലാണ് അപകടം.

പരിക്കേറ്റ കുഞ്ഞിമാഹിനെ ഉടന്‍തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരുവിലെ ആശുസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മകന്‍ ഹസ്സന്‍ നഹീം വര്‍ഷങ്ങള്‍ക്ക് മുമ്പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഭാര്യ: എസ് പി ജമീല. ഏക മകള്‍: റജില. മരുമകന്‍: ഷംസുദ്ദീന്‍. മൃതദേഹം മൊഗ്രാല്‍ കടവത്ത് പുതിയ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.


Keywords: Accident, Eriyal, Mogral native, Car Accident, Lorry Accident, Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.