ഉപ്പള:[www,malabarflash.com] യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി ഉപ്പളയിലെ ഗോള്‍ഡന്‍ അബ്ദുല്‍ റഹ്മാന് നേരെ ആരും കൈ ഉയര്‍ത്തിയിട്ടില്ലെന്നും കണ്ണുരുട്ടി നോക്കിയതിനാണ് നരഹത്യാശ്രമക്കേസില്‍ ഒരാളെ ജയിലിനകത്താക്കിയതെന്നുമുള്ള യൂത്ത് ലീഗ് നേതാവിന്റെ പ്രസംഗം വിവാദമാകുന്നു.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും യൂത്ത് ലീഗ് ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറിയുമായ എ.കെ.എം അഷ്‌റഫാണ് ഉപ്പളയില്‍ നടന്ന ഒരു പൊതു യോഗത്തില്‍ വിവാദപ്രസംഗം നടത്തിയത്. യൂത്ത് ലീഗ് നേതാവ് ഗോള്‍ഡന്‍ അബ്ദുല്‍ റഹ്മാന് നേരെ കൈ ഉയര്‍ന്നിട്ടുണ്ടെങ്കില്‍ ആ കൈ വെട്ടിയെടുക്കുമായിരുന്നു. എന്നാല്‍ അബ്ദുല്‍ റഹ്മാനെ വിളിച്ച് ചോദിച്ചപ്പോള്‍ തന്നെ ഒന്നും ചെയ്തിട്ടില്ല എന്നാണ് പറഞ്ഞത്.
കണ്ണുരുട്ടി നോക്കിയതിനാണ് യൂത്ത് ലീഗിന്റെ നേതാക്കള്‍ ഒരാള്‍ക്കെതിരെ 308-ാം വകുപ്പ് ചാര്‍ത്തിക്കൊടുത്തത്. ഞങ്ങള്‍ക്ക് മന്ത്രിമാരില്ല; ഞങ്ങള്‍ ഭരണത്തിലില്ല, എം.എല്‍.എയുടെ സ്വാധീനമുപയോഗിച്ചിട്ടില്ല, സി.ഐ.യുടെയും എസ്.ഐ.യുടെയും മുന്നിലേക്ക് ചെന്ന് ഞങ്ങള്‍ക്ക് നീതി കിട്ടുമോ എന്ന് ചോദിച്ചു.308 ഇട്ട് തരാമെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് സമാധാനമായി. ഇങ്ങനെ പോകുന്നു പ്രസംഗം.
കഞ്ചാവ് മാഫിയക്കെതിരെ ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചതിന് ഗോള്‍ഡന്‍ അബ്ദുല്‍ റഹ്മാനെ അക്രമിച്ചുവെന്നായിരുന്നു നേരത്തെ പാര്‍ട്ടി നേതൃത്വം പറഞ്ഞിരുന്നത്. അക്രമത്തിനെതിരെ ഉപ്പള ടൗണില്‍ പ്രതിേഷധ പ്രകടനവും നടന്നിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment