മെക്‌സിക്കോ : [www.malabarflash.com] ആദ്യ കുര്‍ബാന സ്വീകരിച്ചതിന് പിതാവ് കുത്തിക്കൊലപ്പെടുത്തുകയും പിന്നീട് വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്ത കാത്തോലിക ബാലികയുടെ മൃതദേഹം കണ്ണുതുറന്നു ചിമ്മിയതായി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍. വിശുദ്ധ ബാലിക സാന്റ ഇന്നസെന്‍ഷ്യയുടെ മൃതദേഹമാണ് മരിച്ച് 300 വര്‍ഷത്തിനു ശേഷം കണ്ണുതുറന്നതെന്ന് ഡെയ്‌ലി മെയില്‍ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മെക്‌സിക്കോയിലെ ഗ്വാദരഹാരയിലെ കത്തീഡ്രലിലാണ് സാന്റ ഇന്നസെന്‍ഷ്യയുടെ മൃതദേഹമുള്ളത്. മെഴുകില്‍ സംസ്‌കരിച്ച് സൂക്ഷിച്ചിട്ടുള്ള നിലയിലാണ് മൃതദേഹം. വീഡിയോ ചിത്രീകരണത്തിനിടയില്‍ ക്യാമറയിലേക്ക് നോക്കി വിശുദ്ധ ബാലിക കണ്ണുചിമ്മുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സഞ്ചാരിയുടെ വീഡിയോയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്.
വീഡിയോ പുറത്തു വന്നതോടെ സെന്റ് ഇന്നസെന്‍ഷ്യയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന കത്തീഡ്രലിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. എന്നാല്‍ കണ്ണു ചിമ്മിയെന്നത് വിശ്വാസിയുടെ തോന്നല്‍ മാത്രമാണെന്നും ക്യാമറയുടെ കുറഞ്ഞ ദൃശ്യമികവ് ഇത്തരത്തില്‍ കാഴ്ചക്കാരെ തോന്നിപ്പിച്ചതാണെന്നുമുള്ള വാദങ്ങളും പലഭാഗത്തു നിന്നും ഉരുന്നുണ്ട്. വീഡിയോ വിശ്വാസയോഗ്യമല്ലെന്നും കൃത്രിമമായി നിര്‍മ്മിച്ചതാണെന്നുമുള്ള റിപ്പോര്‍ട്ടുകളും ഉയരുന്നുണ്ട്.<
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment