കാഞ്ഞങ്ങാട്:[www.malabarflash.com] മനുഷ്യത്വത്തിന്റെ ജൈവ പാഠം ജീവിതത്തിൽ പ്രവർത്തിച്ചു കാണിച്ച കുട്ടികളെ ധീരതയ്ക്കുള്ള ബഹുമതി നൽകി ശ്രീനാരായണ ഗ്ലോബൽ മിഷൻ കാസർകോട് ജില്ലാ കമ്മറ്റി ആദരിച്ചു.
സ്വന്തം ജീവൻ പോലും വകവെക്കാതെ കൂട്ടുകാരനെ രക്ഷിച്ച് മാതൃകയായ കുട്ടികളുടെ സ്നേഹപ്രകടനം നാടിന് തന്നെ അഭിമാനം പകർന്നു. നാട്ടുകാരുടെ സ്നേഹവായ്‌പിൽ പങ്കുചേർന്നാണ് നാലു കുട്ടികളെയും ഗ്ലോബൽ മിഷൻ ആദരിച്ചത്.
കുളത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താഴുന്ന നാലാം ക്ലാസുകാരനായ ഹേമന്തിനെ രക്ഷപ്പെടുത്തിയതിലൂടെയാണ് അച്ചാംതുരുത്തി രാജാസ് എ.യു.പി.സ്കൂളിലെ അഞ്ചാം ക്ലാസുകാരൻ ആകാശ്, ആറാം ക്ലാസുകാരൻ, അക്ഷയ്, ഏഴാം ക്ലാസുകാരൻ ജിതിൻ ബാബു, കാരി എ.എൽ.പി.സ്‌കൂളിലെ ഒന്നാം ക്‌ളാസ്സുകാരൻ ആരോമൽ എന്നീ കുട്ടികൾ നാടിന്റെ സ്നേഹഭാജനങ്ങളായത്.

കാരി എ .എൽ .പി സ്കൂൾ വിദ്യാർഥികളായ ആരോമലും ഹേമന്തും കുളത്തിൽ നീന്തി കളിക്കുന്നതിനിടയിൽ ഹേമന്തിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. ഒട്ടും പരിഭ്രമം കാണിക്കാതെ ആരോമലാണ് കുട്ടികളെ വിളിച്ചുവരുത്തിയത്. ആരോമലിന്റെ നിലവിളി കേട്ട് മറ്റ് മൂവരും ഓടിയെത്തുമ്പോഴേക്കും ഹേമന്ത് മുങ്ങിത്താണിരുന്നു. അവർ പിന്നെ ഒന്നും ചിന്തിക്കാതെ കുമിള കണ്ട ഭാഗത്തേക്ക് എടുത്തു ചാടുകയായിരുന്നു. വെള്ളത്തിൽ മുങ്ങി ഹേമന്തിന്റെ തലമുടിയിൽ ബലമായി പിടിച്ച് കരക്ക് എത്തിച്ചതിനു ശേഷം കുട്ടികൾ തന്നെ കൃത്രിമ ശ്വാസവും പ്രഥമ ശുശ്രൂഷയും നൽകിയ ശേഷമാണ് നാട്ടുകാരെത്തി ആശുപത്രിയിൽ കൊണ്ടു പോയി കുഞ്ഞിനെ രക്ഷിച്ചത്.
കാഞ്ഞങ്ങാട് സംഘടിപ്പിച്ച ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തിന്റെ ഭാഗമായാണ് കുരുന്നു ധീരതയ്ക്ക് അംഗീകാരം നൽകിയത്. അപൂർവമായ ധീരതയിലൂടെ നാടിന് മാതൃകയായ കുട്ടികൾക്ക് റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരനാണ് ബഹുമതി സമ്മാനിച്ചത്.

നീന്തൽ നല്ലതുപോലെ വശമില്ലാതിരുന്നിട്ടും കുട്ടികൾ കാണിച്ച ധീരതയെ മന്ത്രി പ്രസംശിച്ചു. മുതിർന്നവർ വരെ ചെയ്യാൻ മടിക്കുന്ന വലിയ മാതൃകയാണ് നാടിന് അഭിമാനമായ കുരുന്നുകൾ കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.സി.ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഉദിനൂർ സുകുമാരൻ കുട്ടികളെ പരിചയപ്പെടുത്തി. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി.രമേശൻ, അഡ്വ.ടി. കെ സുധാകരൻ, നാരായണൻ പള്ളിക്കാപ്പിൽ, ടി. ബാലകൃഷ്ണൻ, പി.സി.വിശ്വംഭരൻ പണിക്കർ, കെ. ജി കൊടക്കാട്, പി. പി.നാരായണൻ എന്നിവർ ആശംസയർപ്പിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment