വെള്ളരിക്കുണ്ട്: കുട്ടികളെ സ്‌ക്കൂളില്‍ കൊണ്ട് ചെന്നാക്കിയ ശേഷം തിരിച്ചെത്തിയ കുടുംബശ്രീ സെക്രട്ടറിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ഓട്ടോ ഡ്രൈവറായ വെള്ളരിക്കുണ്ട് എ കെ ജി നഗറിലെ ഗോപകുമാറിന്റെ ഭാര്യ പെരിയങ്ങാനം കുറുഞ്ചേരി വളവില്‍ സ്വദേശിനി സജിനയെ(27) യാണ് ചൊവ്വാഴ്ച രാവിലെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ തന്റെ രണ്ട് മക്കളെ സ്‌ക്കൂളില്‍ കൊണ്ടു ചെന്ന് വിട്ട ശേഷം വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു സജിന.
പിന്നീടാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ വീട്ടുകാര്‍ കണ്ടത്. സജിനയുടെ ആത്മഹത്യക്കുള്ള കാരണം വ്യക്തമായിട്ടില്ല. കിനാനൂര്‍- കരിന്തളം പഞ്ചായത്തിലെ 9-ാം വാര്‍ഡ് കുടുംബശ്രീ സെക്രട്ടറിയാണ് സജിന.
കുറുഞ്ചേരി വളവിലെ പരേതനായ അമ്പുവിന്റെയും തങ്കമണിയുടെയും മകളാണ്. മക്കള്‍ കൃഷ്ണകുമാര്‍(നിര്‍മ്മലഗിരി, രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി), നന്ദകുമാര്‍. സഹോദരങ്ങള്‍: സനൂപ്, സൗഭാഗ്യ.
ഗോപകുമാര്‍ പുതിയ വീട് പണിയുന്നുണ്ട്. ഇതേ തുടര്‍ന്ന് താല്‍ക്കാലിക ഷെഡ്ഡിലാണ് ഈ കുടുംബം താമസം. ഈ ഷെഡ്ഡിലാണ് സജിന തൂങ്ങിമരിച്ചത്. വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്തെത്തി പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,


No comments:
Post a Comment