Latest News

ഓണക്കാലത്ത് വീട് പൂട്ടി പോകുന്നവര്‍ ജാഗ്രതൈ !

കണ്ണൂര്‍:[www.malabarflash.com] വിദ്യാലയങ്ങള്‍ക്ക് അവധിയായതോടെ ഓണക്കാലത്ത് വീട് പൂട്ടി കുടുംബസമേതം പുറത്ത് പോകുന്നവരുടെ വീടുകളില്‍ മോഷണം നടക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് നിര്‍ദ്ദേശം.

പുറത്ത് പോകുന്നവര്‍ ആ വിവരം അയല്‍ക്കാരെയും പോലീസിനെയും അറിയിക്കണം. കൂടുതല്‍ ദിവസം വീട് പൂട്ടി പോകുന്ന സാഹചര്യത്തില്‍ പത്രം, പാല്‍, തപാല്‍ എന്നിവ നിര്‍ത്തിവെക്കണം. ലാന്‍റ്ഫോണ്‍ ബന്ധം താല്‍കാലികമായി ഡിസ്കണക്ട് ചെയ്യണം. 

പകല്‍ സമയങ്ങളില്‍ വീട്ടിലെ ലൈറ്റുകള്‍ കത്തിക്കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. തൊട്ടടുത്ത വീടുകളിലെ ഫോണ്‍നമ്പര്‍ സൂക്ഷിക്കേണ്ടതും അസ്വഭാവിക ശബ്ദം കേട്ടാല്‍ അടുത്തുള്ളവരെ ഫോണിലൂടെ അറിയിക്കേണ്ടതുമാണ്. രാത്രിയിലാണെങ്കില്‍ വീടിന്‍റെ ചുറ്റുപാടുമുള്ള ലൈറ്റുകള്‍ പ്രകാശിപ്പിക്കണം. പോലീസ് സ്റ്റേഷനിലെ ഫോണ്‍ നമ്പര്‍ കരുതണം.
ബസില്‍ യത്ര ചെയ്യുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള ശല്യങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ പ്രതികരിക്കുകയും വിവരം പോലീസില്‍ അറിയിക്കുകയും വേണം. സംശയകരമായി കാണുന്ന ഏത് കാര്യവും പോലീസിനെ അറിയിക്കാന്‍ മടിക്കരുത്.
സ്ത്രീകള്‍ തനിച്ച് നടക്കുമ്പോള്‍ അടുത്ത് വന്ന് വാഹനം നിര്‍ത്തി വഴി ചോദിക്കുന്നവരോട് അകലം പാലിക്കണം. തിരക്കുള്ള ബസില്‍ കൂടുതല്‍ പണവുമായി സഞ്ചരിക്കാതിരിക്കുക. കുട്ടികളെ കാറിലിരുത്തി പുറത്ത് പോകരുത്.


Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.