Latest News

ഫെയ്‌സ്ബുക്ക് പ്രണയം; കാണാതായ ഭര്‍തൃമതിയെ കാമുകനോടൊപ്പം ബംഗലുരുവില്‍ കണ്ടെത്തി

കണ്ണൂര്‍: കാണാതായ ഭര്‍തൃമതിയെ കാമുകനോടൊപ്പം ബംഗലുരുവില്‍ കണ്ടെത്തി. കഴിഞ്ഞമാസം 28ന് പുലര്‍ച്ചെയാണ് മയ്യില്‍ സ്വദേശിനിയായ 19കാരിയെ കാണാതായത്. വീട്ടില്‍നിന്നിറങ്ങുമ്പോള്‍ ബാഗ് നിറയെ വസ്ത്രങ്ങളും മൊബൈല്‍ ഫോണും, പാസ്പോര്‍ട്ടും കൊണ്ടുപോയിരുന്നു.

പുലര്‍ച്ചെ യുവതിയുടെ പിതാവ് എഴുന്നേറ്റപ്പോഴാണ് അടുക്കള വാതില്‍ തുറന്നിട്ട നിലയില്‍ കണ്ടത്. തുടര്‍ന്നുള്ള തെരച്ചിലിലാണ് മകളെ കാണാതായ വിവരം അറിയുന്നത്. കിടപ്പറയിലെ മേശപ്പുറത്ത് എഴുതിവെച്ച കത്തില്‍ ഞാന്‍ പോകുന്നു എന്നെ അന്വേഷിക്കേണ്ടെന്നും എഴുതിയിരുന്നു. 

കഴിഞ്ഞവര്‍ഷം സപ്തംബര്‍ 6 നാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. എട്ടുമാസം മുമ്പ് ഭര്‍ത്താവ് ഗള്‍ഫിലേക്ക് പോവുകയും ചെയ്തു. യുവതിയുടെ പിതാവിന്‍റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇരുവരേയും ബംഗലുരുവിലുള്ള ഒരു ഫ്ളാറ്റില്‍ കണ്ടെത്തിയത്. 

ഡിഗ്രി ഫസ്റ്റ് ഇയര്‍ പഠിക്കവെയാണ് തളിപ്പറമ്പ് സ്വദേശിയായ യുവാവുമായി യുവതി ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായത്. ഈ പ്രണയം ആരുമറിഞ്ഞിരുന്നില്ല. വിവാഹശേഷവും കാമുകനുമായി ഫേസ്ബുക്കിലും മൊബൈല്‍ ഫോണിലൂടെയും പ്രണയം തുടര്‍ന്നു. 

കഴിഞ്ഞ ആഗസ്ത് 27ന് കാമുകന്‍ കാറുമായി വരുമെന്ന സന്ദേശത്തെ തുടര്‍ന്നാണ് വീട് വിട്ടിറങ്ങിയത്. കാറില്‍ ബംഗലുരുവിലെത്തി അവിടെ സുഹൃത്തും ഭാര്യയും താമസിക്കുന്ന ഫ്ളാറ്റില്‍ താമസിച്ചുവെന്നും യുവതി മൊഴി നല്‍കി. തുടര്‍ന്ന് യുവതിയെ സ്വന്തം ഇഷ്ടപ്രകാരം കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വിട്ടയക്കുകയും ചെയ്തു. യുവതി ബന്ധുക്കളോടൊപ്പം തിരിച്ചു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.