വൈപ്പിന്‍:[www.malabrflash.com] തെരുവുനായ്ക്കളെ കൊന്നതിനു പഞ്ചായത്ത് വാര്‍ഡ് മെംമ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഞാറക്കല്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡ് മെംമ്പര്‍ മിനി രാജു, ജനസേവ ശിശുഭവന് ചെയര്മാന് ജോസ് മാവേലി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ലൈജു ജോസഫ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റു ചിലര്ക്കുമെതിരേയാണു കേസ്. മൃഗങ്ങളോടു ക്രൂരത കാട്ടിയെന്ന വകുപ്പ് ചുമത്തിയാണു കേസെടുത്തത്.
തെരുവുനായ് ശല്യം രൂക്ഷമായപ്പോള്‍ നാട്ടുകാരുടെ നിരന്തര പരാതിയെത്തുടര്‍ന്നാണു വാര്ഡ്മെംമ്പറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ഏഴു തെരുവുനായ്ക്കളേ കൊന്നു കുഴിച്ചുമൂടിയത്. ആലുവ ജനസേവ ശിശുഭവന് നടത്തിപ്പുകാരനായ ജോസ് മാവേലി നായപിടിത്തക്കാരുമായി സ്ഥലത്തെത്തി തെരുവുനായ വേട്ടയ്ക്കു പിന്തുണ നല്‍കിയിരുന്നു.
കൊന്ന ഏഴു നായകളേയും ഞാറക്കല്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു പ്രദര്ശിപ്പിച്ചശേഷമാണു കുഴിച്ചുമൂടിയത്. ആദ്യം പോലീസ് കേസെടുത്തില്ലെങ്കിലും വാര്ഡ്മെംമ്പറുടെ നായപിടിത്തം ചാനലുകളില്‍ വാര്‍ത്തയാകുകയും മുംബൈയില്‍നിന്നു മൃഗസ്നേഹി സംഘടനയുടെ ഭാരവാഹികളിലൊരാളായ അഡ്വ. റീനയില്നിന്നു ഞാറക്കല്‍ പോലീസിന് ഇ-മെയിലില്‍ പരാതി ലഭിക്കുകയും ചെയ്തതോടെ കേസെടുക്കുകയായിരുന്നു.
കേസില്‍ പ്രതിയായെങ്കിലും പൊതുജനരക്ഷയ്ക്കായി വരുംദിവസങ്ങളിലും തെരുവുനായ് വേട്ട നടത്താനാണു വാര്‍ഡ് മെംമ്പറുടെ തീരുമാനം. ഇതിനു നാട്ടുകാര്‍ മെംമ്പര്ക്കു പൂര്‍ണപിന്തുണയും പ്രഖ്യാപിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment